Saturday December 03, 2016
Latest Updates

യൂറോയുടെ ചാഞ്ചാട്ടവും ഇസ്ലാമിക് സ്റ്റേറ്റും അയര്‍ലണ്ടിന് ഭീഷണിയാവുന്നുവെന്ന് സര്‍ക്കാര്‍,സൈബര്‍ ആക്രമണവും വളര്‍ച്ചയ്ക്ക് തടസം

യൂറോയുടെ ചാഞ്ചാട്ടവും ഇസ്ലാമിക് സ്റ്റേറ്റും അയര്‍ലണ്ടിന് ഭീഷണിയാവുന്നുവെന്ന് സര്‍ക്കാര്‍,സൈബര്‍ ആക്രമണവും വളര്‍ച്ചയ്ക്ക് തടസം

ഡബ്ലിന്‍ :സൈബര്‍ കുറ്റകൃത്യങ്ങള്‍, ഇസ്ലാമിക് സ്റ്റേറ്റ്, യൂറോയുടെ ചാഞ്ചാട്ടം എന്നിവ അയര്‍ലണ്ടിന് വെല്ലുവിളി ഉയര്‍ത്തുന്നുവെന്നു സര്‍ക്കാര്‍. നാഷ്ണല്‍ റിസ്‌ക് അസസ്‌മെന്റ് 2015 ഡ്രാഫ്റ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്.

ഇത് രണ്ടാമത്തെ വര്‍ഷമാണ് റിസ്‌ക് അസസ്‌മെന്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. 2014 മുതല്‍ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും
വന്നിരിക്കുന്ന മാറ്റങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശവിധേയമായിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍, തീവ്രവാദം, കാലാവസ്ഥ വ്യതിയാനം, രോഗങ്ങള്‍
തുടങ്ങിയവയാണ് റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിരിക്കുന്ന വെല്ലുവിളികള്‍. സാമ്പത്തികം, പരിസ്ഥിതി, രാഷ്ട്രീയം, സാമൂഹികം, സാങ്കേതികം എന്നിങ്ങനെഅഞ്ച് വിഭാഗങ്ങളിലായിട്ടാണ് വെല്ലുവിളികളെ ക്രമീകരിച്ചിരിക്കുന്നത്.

വലുപ്പത്തില്‍ ചെറുതായത് കൊണ്ടോ ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട്‌നില്‍ക്കുന്നത് കൊണ്ടോ അയര്‍ലണ്ട് സൈബര്‍ ആക്രമണങ്ങളില്‍നിന്ന്
മുക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതിക സംവിധാനങ്ങളുടെ വളര്‍ച്ചയ്‌ക്കൊപ്പം ഇത്തരം ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന മാര്‍ഗങ്ങളിലും മാറ്റം വരുന്നുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതിന്റെ ലക്ഷ്യം സാമ്പത്തികമോ തത്വശാസ്ത്രപരമെ ആയിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ വെല്ലുവിളിയാണ്. ഊര്‍ജം, ഗതാഗതം, ടെലികോം എന്നീ മേഖലകള്‍ക്കിത് ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാങ്കേതിക സംവിധാനങ്ങളില്‍ വരുന്ന മാറ്റം ചില മേഖലകളിലെങ്കിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ദോഷമായി ഭവിക്കാറുണ്ട്. യുറോപ്പിന്റെ ക്വാന്‍ഡിറ്റേറ്റീവ് ഈസിംഗ് പ്ലാന്‍, യൂറോയുടെ ചാഞ്ചാട്ടം, അന്താരാഷ്ട്രനികുതി വ്യതിയാനങ്ങള്‍ എന്നിവ അയര്‍ലണ്ടിലെ മള്‍ട്ടിനാഷ്ണല്‍ കമ്പനികളെപ്രതികൂലമായി ബാധിക്കും. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായുള്ള യുകെ ഹിതപരിശോധന യൂറോപ്യന്‍ യൂണിയനെ ആകമാനവും അയര്‍ലണ്ടിനെയും ദോഷകരമായി ബാധിക്കും എന്നു തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിരോധ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവാക്കിയില്ലെങ്കില്‍ അയര്‍ലണ്ടിന് സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന് പ്രതിരോധ മന്ത്രി സൈമണ്‍ കോണ്‍വെ മുന്നറിയിപ്പ് നല്‍കി. 

Scroll To Top