Saturday December 10, 2016
Latest Updates

നഷ്ട്ടപരിഹാരക്കേസ് :ഡണ്‍ലേരിയിലെ നാഷണല്‍ റീ ഹാബിലിറ്റേഷന്‍ ഹോസ്പിറ്റലും സര്‍ക്കാരിന് വിട്ടു കൊടുക്കും 

നഷ്ട്ടപരിഹാരക്കേസ് :ഡണ്‍ലേരിയിലെ നാഷണല്‍ റീ ഹാബിലിറ്റേഷന്‍ ഹോസ്പിറ്റലും സര്‍ക്കാരിന് വിട്ടു കൊടുക്കും 

ഡബ്ലിന്‍ :കത്തോലിക്കാ സഭ നഷ്ട്ടപരിഹാരമായി സര്‍ക്കാരിന് കൊടുക്കാനൊരുങ്ങുന്ന കെട്ടിടങ്ങളുടെ ലിസ്റ്റില്‍ ഡണ്‍ലേരിയിലെ പ്രമുഖമായ നാഷണല്‍ റീ ഹാബിലിറ്റേഷന്‍ ഹോസ്പിറ്റലും. കോണ്‍വെന്റുകളുടെയും പള്ളികളുടെയും അധീനതയിലുള്ള സംരക്ഷണകേന്ദ്രങ്ങളില്‍ താമസിക്കവേ മാനസികവും ശാരീരികവുമായ പീഡയും അപമാനവും സഹിക്കേണ്ടി വന്നവര്‍ക്ക് നഷ്ട്ടപരിഹാരം നല്‍കുന്നതിനായി കത്തോലിക്കാ സഭയുടെ വിലപിടിപ്പുള്ള വസ്തുവകകള്‍ സര്‍ക്കാരിന് വിട്ടു കൊടുത്തതായി പുറത്തുവന്ന പുതിയ പട്ടികയിലാണ് നാഷണല്‍ റിഹാബും ഉള്‍പ്പെടുന്നത്.

സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സിയുടെ അധീനതയിലുള്ള മറ്റ് മൂന്ന് ആശുപത്രികള്‍ കൂടി വിട്ടു കൊടുക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.13 സ്‌കൂളുകളും ഏതാനം കോണ്‍വെന്റ് കെട്ടിടങ്ങളും ഇവര്‍ നഷ്ട്ടപരിഹാരമായി സര്‍ക്കാരിനു കൊടുക്കേണ്ടിവരും.

ഇതേ വരെ വിട്ടു കൊടുത്തിരിക്കുന്ന സ്ഥലങ്ങളുടെ മൂല്യം വെറും 42 മില്ല്യന്‍ യൂറോ മാത്രമേ വരികയുള്ളു.സര്‍ക്കാരുമായി അയര്‍ലണ്ടിലെ 18 കത്തോലിക്കാ സന്ന്യാസവിഭാഗങ്ങള്‍ 2002 ല്‍ ഉണ്ടാക്കിയ നഷ്ട്ടപരിഹാര ഉടമ്പടി അനുസരിച്ച് 700 മില്യന്‍ യൂറോ കത്തോലിക്കാ സഭ നഷ്ട്ടപരിഹാരമായി നല്‌കേണ്ടതുണ്ട്.

2002 ന് മുമ്പേയുണ്ടായ പീഡനദുരുപയോഗ കേസുകളില്‍ കോടതി ചിലവായും നഷ്ട്ടപരിഹാരമായും നല്‍കേണ്ട 1.4 ബില്യന്‍ യൂറോ സര്‍ക്കാരും കത്തോലിക്കാ സഭയും തുല്യമായി വീതിച്ചു നല്‍കാം എന്നാതായിരുന്നു 2002 ലെ നഷ്ട്ടപരിഹാര ഉടമ്പടി.ആകെ നല്‍കേണ്ട 700 മില്യന്‍ യൂറോ നല്‍കണമെങ്കില്‍ കത്തോലിക്കാ സഭയുടെ ഒട്ടേറെ വസ്തു വകകള്‍ കൂടി സര്‍ക്കാരിന് വിട്ടു കൊടുക്കേണ്ടി വരും.സര്‍ക്കാരിന്റെ ധാരണയോടു ആദ്യം വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും നഷ്ട്ട പരിഹാരം നല്‍കാന്‍ സഭ പിന്നീട് സമ്മതിക്കുകകയായിരുന്നു.

ഇങ്ങനെ വിട്ടുകൊടുക്കേണ്ട വസ്തുവകകളുടെ ഒരു ലിസ്റ്റ് സഭയും സര്‍ക്കാരും ചേര്‍ന്ന് തയാറാക്കിയിട്ടുണ്ട്.ഇത് പ്രകാരം 61 സ്ഥലങ്ങളാണ് സഭ ഇതേ വരെ സര്‍ക്കാരിന് വിട്ടു കൊടുക്കാമെന്നു ധാരണയായിട്ടുള്ളത്. 

Scroll To Top