Tuesday December 06, 2016
Latest Updates

നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റല്‍, സെന്റ് വിന്‍സന്റസിലേയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ ഔദ്യോഗിക അനുമതിയായി

നാഷണല്‍ മെറ്റേണിറ്റി ഹോസ്പിറ്റല്‍, സെന്റ് വിന്‍സന്റസിലേയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ ഔദ്യോഗിക അനുമതിയായി

ഡബ്ലിന്‍:ഡബ്ലിനിലെ സെന്റ് വിന്‍സന്റ് ഹോസ്പിറ്റലിന്റെ കൈവശമുള്ള ഭൂമിയിലേയ്ക്ക് ,ഹോളിസ്ട്രീറ്റില്‍ നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നാഷണല്‍ മറ്റേണിറ്റി ഹോസ്പിറ്റല്‍ മാറ്റി സ്ഥാപിക്കാന്‍ അനുമതിയായി. ഇതോടെ ആശുപത്രി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നുവരികയായിരുന്ന ചെറിയ തര്‍ക്കത്തിന് പരിസമാപ്തിയായി. ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസാണ് പുതിയ ആശുപത്രി നിര്‍മ്മിക്കാന്‍ തീരുമാനിച്ച കാര്യം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി നാഷണല്‍ മറ്റേണിറ്റി ഹോസ്പിറ്റല്‍, സെന്റ് വിന്‍സന്റ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള ബോര്‍ഡ് മെംബര്‍മാരടങ്ങിയ സ്പെഷ്യല്‍ പര്‍പ്പസ് കമ്പനിയും രൂപീകരിക്കും.

സിറ്റി സെന്ററിലെ ഹോള്‍സ് സ്ട്രീറ്റില്‍ നിന്നും സെന്റ് വിന്‍സന്റിലേയ്ക്ക് ആശുപത്രി മാറ്റി നിര്‍മ്മിച്ചാല്‍ ആര്‍ക്കായിരിക്കും പുതിയ ഹോസ്പിറ്റലിന്റെ നിയന്ത്രണം എന്നതു സംബന്ധിച്ചായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്. ഹോസ്പിറ്റലിന് ഒരു നിയന്ത്രണ സംവിധാനം മാത്രം മതിയെന്ന് സെന്റ് വിന്‍സന്റ്സ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് നിലപാടെടുത്തിരുന്നു. മറ്റേണിറ്റി ഹോസ്പിറ്റലാകട്ടെ ഈ നിലപാടിനെ എതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മുന്‍ ലേബര്‍ റിലേഷന്‍സ് കമ്മിഷന്‍ ചീഫ് എക്സിക്യുട്ടിവ് കിയറന്‍ മുള്‍വേയെ മധ്യസ്ഥനാക്കി തര്‍ക്കം പരിഹരിക്കുകയായിരുന്നു. നിലവിലെ മറ്റേണിറ്റി ഹോസ്പിറ്റല്‍ കെട്ടിടം പഴക്കം ചെന്നതാണ്.

Scroll To Top