Saturday December 03, 2016
Latest Updates

നാഷണല്‍ മെറ്റേണിറ്റി ആശുപത്രിയില്‍ നവജാതശിശുക്കള്‍ക്ക് വേണ്ടത്ര സുരക്ഷയില്ലെന്ന് സമ്മതിച്ച് അധികൃതര്‍

നാഷണല്‍ മെറ്റേണിറ്റി ആശുപത്രിയില്‍ നവജാതശിശുക്കള്‍ക്ക് വേണ്ടത്ര സുരക്ഷയില്ലെന്ന് സമ്മതിച്ച് അധികൃതര്‍

ഡബ്ലിന്‍:ഡബ്ലിനിലെ ഏറ്റവും വലിയ മെറ്റേണിറ്റി ആശുപത്രിയായ ഹോളിസ്ട്രീറ്റ് ആശുപത്രിയില്‍ നവജാതശിശുക്കളുടെ ക്ഷേമം പരിപാലിക്കപ്പെടുന്നില്ലെന്നു ആരോഗ്യ വകുപ്പ് അധികൃതരുടെ കുറ്റസമ്മതം.വര്‍ഷത്തില്‍ 9,000 പ്രസവം നടക്കുന്ന ആശുപത്രിയിലെ വൃത്തിരാഹിത്യവും,തിരക്കും മൂലം അസുഖ ബാധിതരായ കുഞ്ഞുങ്ങളുടെ ജീവന് പോലും പ്രതിസന്ധി ഉണ്ടാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത് എന്ന് ആശുപത്രി ഡയറക്ടര്‍ ഡോ.റോണ മഹോണി വെളിപ്പെടുത്തി.

ഏതാനം മാസം മുമ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ട്ടര്‍മാര്‍ നടത്തിയ പരിശോധനയിലും നിരവധി പാളിച്ചകള്‍ കണ്ടെത്തിയിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പഴയ കെട്ടിടത്തിന്റെ അവസ്ഥ പരിതാപകരമാണ്.പുതിയ ബില്‍ഡിംഗിലെ നവജാത ശിശുക്കളുടെ ഐ സി യു വില്‍ ആകെയുള്ള 36 ബെഡ്ഡുകള്‍ ആണുള്ളതെങ്കിലും ഇതിലധികം കുഞ്ഞുങ്ങളെയാണ് ഓരോ ദിവസവും ഇവിടെ പ്രവേശിപ്പിക്കുന്നതെന്ന് പരിശോധകര്‍ കണ്ടെത്തി.ഇന്‍ഫക്ഷന്‍ പിടികൂടാവുന്ന അവസ്ഥയിലാണ് ആശുപത്രിയിലെ പൊതു അവസ്ഥയെന്നും,കുഞ്ഞുങ്ങളുടെ ബെഡ്ഡുകള്‍ പോലും സുരക്ഷിതമല്ലെന്ന തോന്നല്‍ ഉളവാക്കിയെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു

ഇതിനിടെ 50 മില്യണ്‍ യൂറോ മുടക്കി സെന്റ് വിന്‍സന്റ് ഹോസ്പിറ്റലിന്റെ ക്യാമ്പസില്‍ പുതിയ നാഷണല്‍ മെറ്റേണിറ്റി ആശുപത്രി പണിയുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതി വൈകിയേക്കും.നിലവില്‍ തയാറാക്കിയ പദ്ധതി തങ്ങള്‍ക്ക് ഹിതകരമല്ലെന്ന് പ്രഖ്യാപിച്ച സെന്റ് വിന്‍സന്റ് ഗ്രൂപ്പ് എച്ച് എസ് ഇ യുമായി തുടരുന്ന തര്‍ക്കത്തിന്റെ പേരില്‍ പെട്ടന്നുള്ള പദ്ധതി നടത്തിപ്പില്‍ നിന്നും പിന്‍മാറുമെന്ന് പ്രഖ്യാപിച്ചതോടെയാണിത്.
ശോചനീയമായ അവസ്ഥയിലുള്ള ഹോള്‍സ് സ്ട്രീറ്റിലെ ദേശീയ പ്രസവാശുപത്രി സെന്റ് വിന്‍സന്റ് ക്യാമ്പസില്‍ പുതുക്കിപണിയുന്നത് ആരോഗ്യരംഗത്ത് സര്‍ക്കാറിന്റെ പ്രധാന പദ്ധതികളില്‍ ഒന്നാണ്. ഇതിനായുള്ള പ്ലാനിംഗ് പെര്‍മിഷന്‍ പോലും ഇതേ വരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ 2018ല്‍ പൂര്‍ത്തിയായേക്കുമെന്ന് അവകാശപ്പെടുന്ന പദ്ധതി എന്ന് പദ്ധതി എത്ര നീളുമെന്ന് കണ്ടറിയണം.പൂര്‍ത്തിയായാല്‍ നടത്തിപ്പവകാശം സംബന്ധിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടാവണമെന്നും, വര്‍ഷങ്ങള്‍ നീളുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസിലെ നിലവിലുള്ള പദ്ധതികളെ ബാധിക്കാതിരിക്കാന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം വേണമെന്നുംആവശ്യപ്പെട്ട് സെന്റ് വിന്‍സന്റ് ഗ്രൂപ്പ് ആരോഗ്യ മന്ത്രിക്ക് കത്തയച്ചിരുന്നു.

Scroll To Top