Monday August 21, 2017
Latest Updates

25 വര്‍ഷമായി ഒരേ നമ്പറില്‍ ലോട്ടോ; അവസാനം 500,000 യൂറോ സമ്മാനം!

25 വര്‍ഷമായി ഒരേ നമ്പറില്‍ ലോട്ടോ; അവസാനം 500,000 യൂറോ സമ്മാനം!

ഴിഞ്ഞ 25 വര്‍ഷമായി ഒരേ നമ്പറില്‍ ലോട്ടോ എടുക്കുന്ന ഐറിഷുകാരന് കഴിഞ്ഞ ദിവസം ലഭിച്ചത് ലോട്ടോ പ്ലസ്സില്‍ ഒന്നാം സമ്മാനമായ 500,000 യൂറോ. മൊണാഗന്‍ സ്വദേശിയും, 10 വയസ്സുകാരന്റെ പിതാവുമായ ഇദ്ദേഹം കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അന്തംവിട്ടു പോയത്രേ.

ഡണ്ടല്‍ക്കിലെ ഡബ്ലിന്‍ റോഡിലുള്ള ഓറിയല്‍ സര്‍വീസ് സ്റ്റേഷനില്‍ വച്ചാണ് ഇദ്ദേഹം ലോട്ടോ എടുത്തത്. വീട് മോടി കൂട്ടാനും, ഒരു കാറു വാങ്ങാനും, ഭാര്യയ്ക്കും മകനുമൊപ്പം അടുത്ത വര്‍ഷം ഒരു വമ്പന്‍ ടൂര്‍ പോകാനുമാണത്രേ സമ്മാനത്തുക കൊണ്ട് ഇദ്ദേഹത്തിന്റെ പ്ലാന്‍!

Scroll To Top