Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ ഭാഗ്യത്തിന് വില കൂടും !,ചാന്‍സും കുറയും

അയര്‍ലണ്ടില്‍ ഭാഗ്യത്തിന് വില കൂടും !,ചാന്‍സും കുറയും

ഫോട്ടോ :കഴിഞ്ഞ ആഴ്ച്ചത്തെ നാഷണല്‍ ലോട്ടോയുടെ ഒന്നാം സമ്മാനമായ 6 മില്യന്‍ യൂറോ നേടിയ മയോ കൌണ്ടിയിലെ ബാല്ലിന്റോബിലെ ജെര്‍ മര്‍ഫി മക്കളോടൊപ്പം ആഹ്ലാദം പങ്കിടുന്നു 

ഡബ്ലിന്‍:ലോട്ടറിയടിയ്ക്കുക എന്നത് ഏതൊരു ഭാഗ്യാന്വേഷിയുടെയും സ്വപ്നമാണ്.അയര്‍ലണ്ടില്‍ യൂറോ മില്യന്‍,നാഷണല്‍ ലോട്ടോ എന്നിങ്ങനെ നിരവധി നിരവധി ഭാഗ്യ പരീക്ഷണസൗകര്യങ്ങളാണ് നിലവിലുള്ളത് എന്നത് ഭാഗ്യം തേടുന്നവര്‍ക്ക് അനുഗ്രഹമായിരുന്നു.ദിവസവും ലോട്ടോയെടുത്തു പണം നഷ്ട്ടപ്പെടുത്തുന്നവരുടെ ഒരു നിര വേറെയുണ്ട് എന്നത് മറ്റൊരു വിശേഷം!
എന്നാല്‍ ഇതാ അവര്‍ക്കൊക്കെ ഒരു അശുഭ വാര്‍ത്ത.നാഷണല്‍ ലോട്ടോയുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു!.ലോട്ടോ പ്ലസ് അടക്കം 4 യൂറോയ്ക്ക് ലഭിച്ചിരുന്ന ലോട്ടോയ്ക്ക് ഇനി 5 യൂറോ വില കൊടുക്കണം,മാത്രമല്ല നിലവില്‍ 45 നമ്പരുകളിലായിരുന്നു ഭാഗ്യം പരീക്ഷിക്കേണ്ടിയിരുന്നത് എന്നത് ഇനി 47 നമ്പരുകളിലായിരിക്കും വിധി നിശ്ചയിക്കുക.ഭാഗ്യത്തിന്റെ ആകെ ചാന്‍സ് കുറഞ്ഞെന്നര്‍ഥം.

എന്തായാലും ചെറിയ സമ്മാനങ്ങളുടെ എണ്ണത്തില്‍ കുറച്ചു വര്‍ദ്ധനവ് വരുത്താനും ലോട്ടോ കമ്പനി തീരുമാനിച്ചിട്ടുണ്ട്.അടുത്ത മാസം മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും 

Scroll To Top