Friday December 09, 2016
Latest Updates

കാണേണ്ട കാണേണ്ട,ആരും അറിയേണ്ട…

കാണേണ്ട കാണേണ്ട,ആരും അറിയേണ്ട…

ക്ലെയറിലെ യൂറോമില്ല്യണ്‍സ് വിജയി സമ്മാനത്തുക വാങ്ങാനെത്തിയത് ഇമോജി മുഖംമൂടി ധരിച്ച്. ഡബ്ലിനിലെ നാഷണല്‍ ലോട്ടറി ഓഫിസിലെത്തിയ ഇയാള്‍ മുഖംമൂടി ധരിച്ച രണ്ട് സുഹൃത്തുക്കളെയും ഒപ്പം കൂട്ടിയിരുന്നു.എന്നാല്‍ സമ്മാനത്തുക വാങ്ങാനാണ് തങ്ങള്‍ വന്നത് എന്ന് സുഹൃത്തുക്കള്‍ അറിയുന്നതാകട്ടെ നാഷണല്‍ ലോട്ടോ ഓഫിസില്‍ എത്തിയ ശേഷവും. തങ്ങള്‍ ശരിക്കും അദ്ഭുതപ്പെട്ടുവെന്ന് സുഹൃത്തുക്കള്‍ പ്രതികരിച്ചു.

ക്ലെയര്‍ സ്വദേശിയായ വിജയിക്ക് 195,998 യൂറോ ആണ് ഒക്ടോബര്‍ 7നെടുത്ത ലോട്ടറിയില്‍ അടിച്ചത്. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്.പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വിജയികള്‍ക്ക് മുഖംമൂടി വച്ച് സമ്മാനം വാങ്ങാന്‍ അവകാശവുമുണ്ട്!

വെക്‌സ് ഫോര്‍ഡില്‍ നിന്നുള്ള ഒരു കെയറര്‍ക്കാണ് ഒക്ടോബര്‍ 11ലെ 5 ലക്ഷം യൂറോയുടെ യൂറോ മില്യന്‍ ലോട്ടോ അടിച്ചത്.ഇദ്ദേഹവും കഴിഞ്ഞ ദിവസം ലോട്ടോ ഓഫിസില്‍ എത്തി ചെക്ക് കൈപ്പറ്റി.ആഘോഷങ്ങള്‍ക്കൊന്നും താനില്ലെന്ന് തുറന്നു പറഞ്ഞ ഇദ്ദേഹത്തിന്റെ പദ്ധതി മോര്‍ട്ട്‌ഗേജൊക്കെ വീട്ടി സ്വസ്ഥമായി ജീവിക്കാനാണ്!

Scroll To Top