Thursday December 08, 2016
Latest Updates

ദേശീയ ഗെയിംസ് അഴിമതി :ബാലകൃഷ്ണപിള്ള സി ബി ഐ യ്ക്ക് പരാതി നല്‍കി 

ദേശീയ ഗെയിംസ് അഴിമതി :ബാലകൃഷ്ണപിള്ള സി ബി ഐ യ്ക്ക് പരാതി നല്‍കി 

തിരുവനന്തപുരം :അഴിമതിയ്‌ക്കെതിരെ കുരിശുയുദ്ധവുമായി ആര്‍ ബാലകൃഷ്ണപിള്ള. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ദേശീയ ഗെയിംസ് അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐക്ക് പരാതി നല്‍കിയത് കേരള കോണ്‍ഗ്രസ്ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയാണെന്നു റിപ്പോര്‍ട്ട്.

50 പേജുള്ള വിശദ റിപ്പോര്‍ട്ട് അഭിഭാഷകന്‍ മുഖേന തയ്യാറാക്കി സിബിഐയുടെ ചെന്നൈ ഓഫീസിലേക്ക് അയയ്ക്കുകയായിരുന്നു. ഇതിനൊപ്പം ഒരു പൊതു പ്രവര്‍ത്തകനും ഇതേ ആവശ്യമുന്നിയിച്ചു ചെന്നൈ യൂണിറ്റിനെ സമീപിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയാണ് ഗെയിംസിലെ അഴിമതികളെക്കുറിച്ചു സിബിഐ പ്രാഥമിക അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തില്‍ തന്നെ അഴിമതിയുടെ വലിയൊരു ചിത്രം ലഭിച്ചതായാണ് സൂചന. കേന്ദ്ര ഫണ്ട് ഉപയോഗിച്ചു കൂടി നടത്തുന്ന ഗെയിംസ് ആകയാല്‍ ഗെയിംസ് കഴിയുന്ന മുറയ്ക്കു തന്നെ സിബിഐ അന്വേഷണം കേന്ദ്രം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

തന്നെ തഴഞ്ഞ സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ തന്നെയാണ് പിള്ള തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഗെയിംസിന്റെ സ്‌റ്റേഡിയം നിര്‍മ്മാണം, ഉദ്ഘാടനത്തിനും സമാപനത്തിനുമായി ചിലവഴിക്കുന്ന കോടികളുടെ കണക്കുകള്‍, വിവിധ കരാറുകള്‍, സ്‌റ്റേഡിയങ്ങളുടെ നിലവാരമില്ലായ്മ, ലാലിസത്തിനായി മുടക്കിയ തുകയുടെ കണക്കുകള്‍ തുടങ്ങിയവയെല്ലാം പരാതിയില്‍ അക്കമിട്ടു നിരത്തുന്നുണ്ട്.

പിള്ള ചൂണ്ടിക്കാട്ടുന്ന മറ്റു കുറ്റങ്ങള്‍ :

* ഗെയിംസിനായി വാടകയ്‌ക്കെടുത്ത സാങ്കേതിക ഉപകരണങ്ങള്‍ക്ക് വ്യക്തമായ കരാറില്ല.
* വാടകയയിനത്തില്‍ നിശ്ചിയിച്ച തുക മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ല.
* ഗെയിംസിനായി ഓടുന്ന വാഹനങ്ങള്‍ക്ക് നിശ്ചിയിച്ചിരിക്കുന്ന വാടക ഭീമം.
* ഭക്ഷണത്തിന് നല്‍കിയിരിക്കുന്ന കരാറില്‍ ക്രമക്കേട്.
* വിതരണം ചെയ്യുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷണം.
* ഗെയിംസിനായി വാങ്ങിയ സാധനങ്ങള്‍ ഗെയിംസ് തീരാറായിട്ടും എത്തിയിട്ടില്ല.
* ഗെയിംസിനായി വാടകയ്ക്ക് എടുത്ത സാങ്കേതിക ഉപകരണങ്ങള്‍ക്ക് വ്യക്തമായ കരാറില്ല.
* വാടകയയിനത്തില്‍ നിശ്ചിയിച്ച തുക മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ല.

ഈ പരാതികളുടെ നിജസ്ഥിതി തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഇരുവരോടും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

വരും ദിവസങ്ങളിലും വിശദമായ തെളിവെടുപ്പും അന്വേഷണവും ഉണ്ടാകും. തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് ചെന്നൈ യൂണിറ്റിന് കൊച്ചി യൂണിറ്റ് കൈമാറും. അതു സിബിഐ ഡയറക്ടര്‍ക്ക് അയയ്ക്കും. ഡയറക്ടര്‍ അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയാണ് പതിവ്.

പഞ്ചായത്തു തിരഞ്ഞെടുപ്പും അതു കഴിഞ്ഞു നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കുന്നതിനാല്‍ കിട്ടിയ അവസരം കേന്ദ്രസര്‍ക്കാര്‍ പാഴാക്കാനിടയില്ല.

Scroll To Top