Monday December 05, 2016
Latest Updates

10 മില്യന്‍ യൂറോ വിലയുള്ള മൂരിക്കുട്ടന്‍ !ഇവനാണ് മൂരിക്കുട്ടന്‍ …അയര്‍ലണ്ടിന്റെ അത്ഭുതതാരം 

10 മില്യന്‍  യൂറോ വിലയുള്ള  മൂരിക്കുട്ടന്‍ !ഇവനാണ് മൂരിക്കുട്ടന്‍ …അയര്‍ലണ്ടിന്റെ അത്ഭുതതാരം 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഏറ്റവും വിലയേറിയ മൂരിക്ക് 10 മില്യന്‍ യൂറോയുടെ മൂല്യം. 45,000 മൂരികള്‍ക്കും പശുക്കള്‍ക്കുമാണ് ഇവന്‍ ജന്മം നല്‍കിയിരിക്കുന്നത്.അയര്‍ലണ്ടിലെ കൌണ്ടി മീത്തിലുള്ള നാഷണല്‍ ബ്രീഡിംഗ് സെന്ററില്‍ നിന്നാണ് ഇവന്‍ ദേശവ്യാപകമായ ഈ സേവനം നിര്‍വഹിക്കുന്നത്! .നാഷണല്‍ ബ്രീഡിംഗ് സെന്ററിന് ഏറ്റവും പ്രിയപ്പെട്ട മൂരിക്കുട്ടനും ഇവന്‍ തന്നെ. 

എല്‍എച്ച്ഇസഡ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇവന്റെ മക്കളായ പശുക്കളും മൂരികളും കൂടി ഐറിഷ് സമ്പദ്ഘടനയിലേയ്ക്ക് പ്രതിവര്‍ഷം 10 മില്യന്‍ യൂറോ സംഭാവന ചെയ്യുന്നു.

അയര്‍ലണ്ടിലെ ഭൂരിപക്ഷം പേരുടെയും തീന്‍മേശയില്‍ എത്തുന്ന പാലും പാലുല്‍പ്പന്നങ്ങളും എല്‍എച്ച്ഇസഡിന്റെ മക്കളുടെതാണ്. വാട്ടര്‍ ഫോര്‍ഡിലെ ഒരു വീട്ടില്‍ വളര്‍ന്നിരുന്ന എല്‍എച്ച്ഇഡിന്റെ ഡിഎന്‍എ സാമ്പിള്‍ അധികൃതര്‍ പരിശോധിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് ഇവനെ നാഷണല്‍ ബ്രീഡിംഗ് സെന്റര്‍ ഏറ്റെടുത്തത്.

എന്ന് വെച്ച് ഇവന്‍ ഒന്നാമനൊന്നുമല്ല. 90 കളില്‍ 152,000 പശുക്കള്‍ക്കും മൂരിക്കുട്ടന്‍മാര്‍ക്കും ജന്മം നല്‍കിയ ജിഎംഐ എന്ന മൂരിക്കുട്ടനാണ് ഏറ്റവുമധികം പശുക്കള്‍ക്കും മൂരികള്‍ക്കും ജന്മം നല്കിയതിന്റെ റെക്കോര്‍ഡ്.lauragh-evert

Scroll To Top