Wednesday August 23, 2017
Latest Updates

ദേശീയഗാനം നല്ല ഇമ്പത്തോടെ എല്ലായിടത്തും ആലപിക്കണമെന്ന് ചൈനയും!

ദേശീയഗാനം നല്ല ഇമ്പത്തോടെ എല്ലായിടത്തും ആലപിക്കണമെന്ന് ചൈനയും!

ബെയ്‌ജിംഗ് :ദേശീയഗാനം നല്ല ഇമ്പത്തോടെ എല്ലായിടത്തും ആലപിക്കണമെന്ന് ചൈനയും.ഇതു സംബന്ധിച്ച നിയമങ്ങള്‍ ചൈന കര്‍ശനമാക്കി.നേരത്തേ ഒഴിവാക്കിയിരുന്ന വിവാഹം,മരണാനന്തര ച്ചടങ്ങുകള്‍,പാര്‍ടികള്‍ എന്നിവയിലൊക്കെ ദേശീയഗാനം ഉള്‍പ്പെടുത്തിയുള്ള കരട് ബില്‍ തയ്യാറായിരിക്കുകയാണ്.ഇന്ത്യയിലും സിനിമാ തീയേറ്ററുകളിലും മറ്റും ദേശീയ ഗാനം നിര്‍ബന്ധമാക്കിയിരുന്നു. സുപ്രീംകോടതി വിധിയെത്തുടര്‍ന്നായിരുന്നു ഇത്.

ദേശസ്നേഹത്തിന്റെ വീരഗാഥ വേണ്ടവിധം സാര്‍വത്രികമായി ആദരിക്കുന്നില്ലെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു നിയമനിര്‍മാണത്തിന് ചൈന നിര്‍ബന്ധിതമായത്.ഒറ്റപ്പെട്ട നിലയിലാണ് ദേശീയഗാനം ആലപിച്ചിരുന്നത്. ഇനി അത് പറ്റില്ല,സിന്‍ഹുവ വാര്‍ത്താ ഏജന്‍സി പറഞ്ഞു.ദേശീയ പതാകയും ദേശീയ ചിഹ്നവുമെല്ലാം നിയമത്തിന്റെ സംരക്ഷണയിലാണ്. എന്നാല്‍ ദേശീയഗാനത്തിനു മാത്രമതില്ലായിരുന്നു.

അണിചേരുക സമരഭടന്മാരേ.. എന്നു തുടങ്ങുന്നതാണ് ആ ദേശീയ ഗാനം.1935ല്‍ എഴുതിയതാണ് ആ ഗാനംഎന്നാല്‍ ഔദ്യോഗികമായി അംഗീകരിച്ചത് 1982ലാണ്.ജനതയോട് ഉണരാനും അണിചേരാനും ആഹ്വാനം ചെയ്യുന്നതാണ് ചൈനീസ് ദേശീയ ഗാനം.സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ ജനമനസ്സുകളില്‍ എത്തിക്കാന്‍ ഈ ഗാനത്തെ ഉപയോഗിക്കാനാണ് സര്‍ക്കാരും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിക്കുന്നത്.സര്‍ക്കാരിന്റെ രാജ്യ സ്നേഹ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ദേശീയഗാനത്തിന് പുതിയമാനം കൈവരുത്തുന്നത്.

2012ല്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് ജിന്‍പിങ് രാജ്യസ്നേഹം മുന്‍നിര്‍ത്തിയുള്ള വിദ്യാഭ്യാസ പരിഷ്‌കരണം രാജ്യമെമ്പാടും നടന്നുവരികയാണ്. രാജ്യത്തിനെതിരായ കടന്നാക്രമങ്ങളെ നേരിടാന്‍ കുട്ടികളെ ദേശീയഗാനാലാപനം പ്രാപ്തമാക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

Scroll To Top