Friday December 02, 2016
Latest Updates

എസ്ബിഐയില്‍ അസോസിയേറ്റ് ബാങ്കുകളുടെ ലയനം; ജൂണ്‍ 24ന് രാജ്യവ്യപകമായി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

എസ്ബിഐയില്‍ അസോസിയേറ്റ് ബാങ്കുകളുടെ ലയനം; ജൂണ്‍ 24ന് രാജ്യവ്യപകമായി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

എസ്ബിഐയില്‍ അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ജൂണ്‍ 24 ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്താന്‍ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ തീരുമാനിച്ചു. സ്‌റ്റേറ്റ് സെക്ടര്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷനെ (എസ്.എസ്.ബി.ഇ.എ) പിന്തുണച്ചാണ് സമരം. എസ്.ബി.ഐ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരുടെ യൂണിയനാണ് എസ്.എസ്.ബി.ഇ.എ.

ദേശീയ പണിമുടക്കിന് മുന്നോടിയായി ജൂണ്‍ നാലിന് അസോസിയേറ്റ് ബാങ്കുകളുടെ സര്‍ക്കിളുകളില്‍ പണിമുടക്കും സംഘടിപ്പിക്കും. അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണം, ജീവനക്കാരെ പ്രതിനിധീകരിക്കാനുള്ള യൂണിയനുകളുടെ അവകാശം നിഷേധിക്കാതിരിക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ആവശ്യങ്ങള്‍.

എസ്ബിഐ മാനേജ്‌മെന്റ് മറ്റു ബാങ്കുളില്‍ അവരുടെ അധികാരം അടിച്ചമര്‍ത്തുകയായിരുന്നുവെന്ന് ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം ആരോപിച്ചു.

 

Scroll To Top