Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ മാര്‍ത്തോമ ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച്ച ആരംഭിക്കും

ഡബ്ലിന്‍ മാര്‍ത്തോമ ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച്ച ആരംഭിക്കും

 ഡബ്ലിന്‍:ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമ ചര്‍ച്ചിന്റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 19 ന് ആരംഭിക്കും.അനുഗ്രഹീത സുവിശേഷകന്‍ അച്ചന്‍കുഞ്ഞ് പുല്ലാടാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ വര്‍ഷത്തെ വാര്‍ഷിക കണ്‍വെന്‍ഷനിലെ മുഖ്യപ്രഭാഷകന്‍.

ഓഗസ്റ്റ് 19,20,21(വെള്ളി,ശനി,ഞായര്‍) തിയതികളില്‍ വൈകിട്ട് 6.30 മുതല്‍ 9 മണി വരെ താലയിലെ സെന്റ് മെലൂരിയന്‍സ് പള്ളിയിലാണ് കണ്‍വെന്ഷന്‍ നടത്തപ്പെടുക.

പാരീഷ് ഡേ ആയി ആചരിക്കുന്ന ഓഗസ്റ്റ് 21 ന് രാവിലെ 10 മണിയ്ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.വികാരി ഫാ.ഫിലിപ്പ് വര്‍ഗീസ്,പാരീഷ് സെക്രട്ടറി ജോജി അബ്രാഹം,കണ്‍വീനര്‍ ഇ എ സൈമണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഷിക കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

Scroll To Top