Wednesday December 07, 2016
Latest Updates

ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ വന്‍ ദുരന്തം വരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നാസ രംഗത്തെത്തി 

ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ വന്‍ ദുരന്തം വരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നാസ രംഗത്തെത്തി 

വാഷിംഗ്ടണ്‍ :സെപ്റ്റംബര്‍ മാസത്തില്‍ വലിയ ഉള്‍ക്കാ ദുരന്തമുണ്ടാവുമെന്നും മാനവികതയുടെ നാശത്തിനു തന്നെ വഴി തെളിയുമെന്നുമുള്ള പ്രചരണത്തെ നിഷേധിച്ചുകൊണ്ട് നാസ രംഗത്തിറങ്ങി.ദൈവകോപം മൂലം ഭൂമിയെ വലിയ ദുരന്തം കാത്തിരിക്കുന്നുവെന്ന തരത്തില്‍ പ്രചാരണം ശക്തമായിരുന്നു.

സെപ്റ്റംബര്‍ 2228 നിടയില്‍ ഭൂമിയില്‍ പതിക്കാനായി ഒരു വലിയ ഉല്‍ക്ക അടുത്തുകൊണ്ടിരിക്കുകയാണെന്നും, ഉല്‍ക്കാപതനം മാനവരാശിയുടെ വലിയൊരു ശതമാനത്തെ തന്നെ നശിപ്പിക്കുന്ന മഹാദുരന്തത്തിന് കാരണമാവുമെന്നും ഓണ്‍ലൈന്‍ ബ്ലോഗ്ഗര്‍മാരുടെ നേതൃത്വത്തില്‍ സജീവമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. യു എസ് സര്‍ക്കാറിന് ഇതേ കുറിച്ച് അറിവുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാവാതിരിക്കാന്‍ വേണ്ടി മറച്ചു വച്ചിരിക്കുകയാണെന്നും ഇവര്‍ പറയുന്നു.

അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹ റഫറണ്ടത്തില്‍ യെസ് വോട്ട് വിജയിച്ചപ്പോള്‍ കോര്‍ക്കിലെ ഒരു ജ്യോതിഷിയും ഇത്തരം ഒരു പ്രചാരണവുമായി രംഗത്ത് വന്നിരുന്നു

അടുത്തമാസം 1200 ട്രൂപ്പുകളടങ്ങുന്ന ജൈഡ് ഹെം എന്ന സൈനിക വിഭാഗം അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലായി പരിശീലനം ആരംഭിക്കാനിരിക്കുകയാണ്. എന്നാല്‍ ട്രൂപ്പിന്റെ ഉദ്ദേശം എന്താണെന്ന് സര്‍ക്കാര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇതിനെ തങ്ങളുടെ ‘ലോകാവസാന സിദ്ധാന്തങ്ങളുമായി’ ബന്ധിപ്പിച്ചാണ് ഇപ്പോള്‍ ബ്ലോഗ്ഗര്‍മാരുടെ പ്രചാരണം. സൈനിക വിഭാഗം ദുരന്തത്തിന് ‘ഇന്‍ഷൂറന്‍സ്` പോളിസി എന്ന തരത്തില്‍ തയ്യാറാക്കപ്പെട്ടതാണെന്നു പോലും ഇവര്‍ വാദിക്കുന്നു.

എന്നാല്‍ വാനശാസ്ത്ര രംഗത്ത് അനിഷേധ്യമായ മേധാവിത്വമുള്ള നാസ ഇത് പാടെ നിഷേധിക്കുന്നു. അടുത്ത കാലത്തായി ഒരു ഉല്‍ക്കാപതനത്തിന്റെ യാതൊരു സാധ്യതയുമിലെന്നും, പ്രചരിപ്പികപ്പെടുന്നതു പോലൊരു വലിയ ഉല്‍ക്കാ ദുരന്തം നൂറു വര്‍ഷങ്ങള്‍ക്കപ്പുറം പോലും പ്രതീക്ഷിക്കേണ്ടതില്ലെന്നുമാണ് നാസ പറയുന്നത്.KPOP

Scroll To Top