Friday July 21, 2017
Latest Updates

ഉല്‍ക്ക ഭീമന്‍ ഇന്ന് നമ്മുടെ ഭൂമിക്കുനേരെ പാഞ്ഞുവരും!,കാണാക്കാഴ്ചയുടെ വിരുന്നെന്ന് നാസ

ഉല്‍ക്ക ഭീമന്‍ ഇന്ന് നമ്മുടെ ഭൂമിക്കുനേരെ പാഞ്ഞുവരും!,കാണാക്കാഴ്ചയുടെ വിരുന്നെന്ന് നാസ

ഡബ്ലിന്‍ : കൂറ്റന്‍ പാറക്കെട്ടിനു തുല്യനായ ഉല്‍ക്ക ഭീമന്‍  ഇന്ന്  നമ്മുടെ ഭൂമിക്കുനേരെ പാഞ്ഞുവരുമെന്ന് വാനശാസ്ത്രജ്ഞര്‍.ജിബ്രാള്‍ട്ടര്‍ പാറക്കെട്ടിന് സമാനമായ ഈ ഉല്‍ക്കയുമായി ഭൂമി കൂട്ടിയിടിക്കാനുള്ള സാധ്യത തള്ളിക്കളയുന്നുണ്ടെങ്കിലും വളരെ അടുത്തുകൂടെയാവും ഈ ഭീമന്‍ കടന്നുപോവുകയെന്നു നാസാ ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.
ഭൂമിയോട് 1.1 മില്ല്യണ്‍ മൈല്‍ അടുത്തുകൂടെയാവും ഇതു കടന്നുപോവുക.ഇതിനേക്കാള്‍ അഞ്ചിരട്ടി ദൂരം കുറവാണ് ചന്ദ്രനുമായി.വാനനിരീക്ഷകര്‍ക്കും പര്യവേഷകര്‍ക്കും കാഴ്ചയുടെ അപൂര്‍വ വിരുന്നാകും ഉല്‍ക്ക ഭീമന്റെ വരവെന്നു യു എസ് സ്‌പേസ് ഏജന്‍സി പറയുന്നു.ചെറിയ ഓപ്ടിക്കല്‍ ടെലസ്‌കോപ്പിലൂടെ ഇതിനെ കാണാനാകും.ഒന്നോ രണ്ടോ രാത്രികള്‍ ഇദ്ദേഹം റെയ്ഞ്ചിലുണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.ചന്ദ്രനെക്കാള്‍ രണ്ടിരട്ടി പ്രകാശ പൂരിതമായ ഉപരിതലമാണ് ഉല്‍ക്ക ഭീമന്റേത്.
2014 ജെ 25 എന്നു പേരുള്ള ഈ ‘അപൂര്‍വ സഞ്ചാരി’ യെ ബഹിരാകാശത്ത് കണ്ടെത്തിയത് 2014 മെയ് മാസത്തിലാണ്.അരിസോണ ടക്‌സോണിന് സമീപം കറ്റാലിന ആകാശപാതയിലാണ് ഉല്‍ക്കയെ കണ്ടെത്തിയത്.പാന്‍ നക്ഷത്രങ്ങളും ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന ( 109മില്ല്യണ്‍ മൈല്‍)ദിവസം കൂടിയാണ്  ഇന്നെന്നും നാസ അറിയിച്ചു.

Scroll To Top