Thursday January 18, 2018
Latest Updates

പണം മുടക്കാന്‍ താല്പ്പര്യമുള്ള പാര്‍ട്ണര്‍മാരെ ആവശ്യമുണ്ട് !

പണം മുടക്കാന്‍ താല്പ്പര്യമുള്ള പാര്‍ട്ണര്‍മാരെ ആവശ്യമുണ്ട് !

(നര്‍മ്മഭാവന)
കേരളത്തില്‍ ഇന്നത്തെ അവസ്ഥയില്‍ വളരെയധികം വിപണന സാധ്യത ഉള്ള ഒരു ഉപകരണം വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനാണ് പണം മുടക്കേണ്ടത്.ഈ കണ്ടു പിടുത്തം പേറ്റന്റ് ചെയ്യാന്‍ ഉള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു .
എക്വിപ്‌മെന്റ്‌റ് ഡിസ്‌ക്രിപ്ഷന്‍ 
ഒരു പോര്‍ട്ടബിള്‍ ട്രീ ആണ് ഇത് . 
മടക്കി കഴിയുമ്പോള്‍ രണ്ടടി മാത്രം നീളവും ഒന്നരക്കിലോയില്‍ കുറവ് മാത്രം ഭാരവും ഉള്ള ഒരു ചെറിയ ബോക്‌സ് ..(വിവിധ മോഡലുകള്‍ ലഭ്യമാണ് )
ആപ്ലിക്കേഷന്‍ 
നമ്മുടെ നാട്ടില്‍ ജനങ്ങള് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയൊരു പ്രശ്‌നമാണല്ലോ ഇന്ന് തെരുവ് നായുടെ ശല്യം.നായ കടിക്കാന്‍ വന്നാല്‍ മരത്തില്‍ കയറണം എന്ന് നിയമനിര്‍മ്മാണം മേനകാഗാന്ധി നടത്താനും സാധ്യത ഉണ്ട് എന്ന് കേള്‍ക്കുന്നു സത്യമാണോ ആവോ? 
ഇനി സത്യമല്ലെങ്കിലും, നായ കടിക്കാന്‍ വന്നാല്‍ മരത്തില്‍ കയറുക തന്നെയാണ് രക്ഷപെടാന്‍ എളുപ്പ വഴി.കാലാകാലങ്ങള്‍ ആയി നമ്മുടെ മുന്‍ഗാമികള്‍ അങ്ങനെയാണ് ചെയ്തു വന്നിരുന്നതും ..അടുത്തു മരമില്ലാത്ത അവസരത്തില്‍ എന്ത് ചെയ്യും ? ഈ പ്രതിസന്ധിയെ തരണം ചെയ്യുന്നതെങ്ങിനെ എന്ന് ആലോചിച്ചു ഒരു ശാസ്ത്രജ്ഞന്‍ കൂടിയായ ഞാന്‍ ഒത്തിരി തല പുകയുകയുണ്ടായി…അങ്ങനെയിരിക്കുമ്പോള്‍ ആണ് നമ്മുടെ നാട്ടില്‍ തെങ്ങില്‍ കയറാന്‍ ഉപയോഗിക്കുന്ന മുള ഏണി കാണാനിടയായത് .. അപ്പൊ തന്നെ ഞാന്‍ എന്റെ ലാബില്‍ പ്രോട്ടോ ടൈപ്പ് ഉണ്ടാക്കി.ഒരു ബട്ടണ്‍ അമര്‍ത്തുന്നതോടെ ബോക്‌സ് തുറന്നു ട്രീ പുറത്തു വരും ..ട്രീയുടെ നടുക്കുള്ള പ്രധാന പൈപ്പില്‍ നിന്നും സൈഡിലേക്ക് അര അടി നീളമുള്ള ബ്രാഞ്ച് പൈപ്പുകള്‍ ഉണ്ടായിരിക്കുന്നതാണ്….ഏറ്റവും മുകളില്‍ ഒരു കുടയും ഉണ്ടായിരിക്കും നായ കടിക്കാന്‍ വന്നാല്‍ അപ്പോള്‍ തന്നെ പ്രധാന പൈപ്പില്‍ നിന്ന് തളളി നില്ക്കുന്ന ബ്രാഞ്ച് പൈപ്പുകളിലൂടെ മുകളിലേക്ക് എളുപ്പത്തില്‍ കയറിപ്പോകാന്‍ സാധിക്കും.പൈപ്പ് മറിയാതിരിക്കാനായി സ്റ്റാന്റും ഇതോടൊപ്പം തന്നെ സെറ്റ് ചെയ്തിരിക്കുന്നു.ഇനി ഇതില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ശ്രമിക്കണം.ഏറ്റവും മുകളില്‍ ഇരിക്കാവുന്ന രീതിയില്‍ ഒരു ഈസി ചെയര്‍ കൂടി കൊണ്ട് വരാന്‍ ശ്രമിക്കുന്നുണ്ട്.വൈ ഫൈ,മൊബൈല്‍ ചാര്‍ജര്‍ തുടങ്ങി അത്യന്താപേക്ഷിതം ആയ പല സൌകര്യങ്ങളും പുതിയ വേര്‍ഷനില്‍ഉണ്ടായിരിക്കുന്നതാണ്. ഇതിലേക്കുള്ള നിക്ഷേപം കണ്ടെത്തുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശ്യം ..
ഫീസിബിലിറ്റി 
ഏകദേശം മൂന്നരക്കോടി ജനങ്ങളും അത്രത്തോളം തന്നെ തെരുവ് നായ്ക്കളും ( നാലുകാലില്‍ നടക്കുന്നതിനെ മാത്രം കൂട്ടിയാല്‍ ) ഉള്ള കേരളത്തില്‍ ഇത് പോലൊരു പുതുമയുള്ള കണ്ടു പിടുത്തം ഹിറ്റ് ആയി ത്തീരും എന്നത് സംശയലേശമന്യേ പറയാവുന്ന കാര്യമാണ് ..rajesh

പണം മുടക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മറുപടി അയയ്ക്കുക ..
എക്വിപ്‌മെന്റ്‌റ് ഡെമോ ആവശ്യമുള്ളവര്‍ക്ക് എന്റെ ലാബിലേക്ക് വിളിക്കാവുന്നതാണ് ! .

രാജേഷ് സുകുമാരന്‍ റോസ് കോമണ്‍ 

Scroll To Top