Saturday December 03, 2016
Latest Updates

‘എന്റെ പേരില്‍ അമ്പലമോ ?അത് സങ്കടകരമെന്ന്’ മോഡി

‘എന്റെ പേരില്‍ അമ്പലമോ ?അത് സങ്കടകരമെന്ന്’ മോഡി

ന്യൂഡല്‍ഹി: തന്റെ പേരില്‍ ഗുജറാത്തില്‍ ക്ഷേത്രം നിര്‍മ്മിച്ചുവെന്ന വാര്‍ത്തയില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ഈ വാര്‍ത്ത എന്നെ ഞെട്ടിച്ചു. ഇന്ത്യയുടെ സംസ്‌കാരത്തിനെതിരാണ് ഇത്. ഇങ്ങനെ ക്ഷേത്രങ്ങള്‍ നിര്‍മിക്കാനല്ല സംസ്‌കാരം നമ്മളെ പഠിപ്പിക്കുന്നത്. ഞാന്‍ ഇതില്‍ വളരെയധികം ദുഖിതനാണ്, മോഡിയുടെ ട്വീറ്റ് പറയുന്നു.

ഇത്തരം ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിന് ചെലവഴിക്കുന്ന പണവും അധ്വാനവും ശുചിത്വ ഭാരതത്തിനായി വിനയോഗിക്കണമെന്നും മോഡി നിര്‍ദ്ദേശിച്ചു.

ഗുജറാത്തില്‍ രാജ്‌കോട്ടിനു സമീപമുള്ള ഗ്രാമത്തിലാണു മോഡിയുടെ പേരില്‍ ബിജെപി അനുഭാവികള്‍ അമ്പലം നിര്‍മിച്ചത്. രണ്ടു വര്‍ഷം മുമ്പ് ഇവിടെ മോഡിയുടെ ഒരു ചിത്രം സ്ഥാപിച്ചിരുന്നു. മോഡി പ്രധാനമന്ത്രിയായതോടെയാണു അനുഭാവികള്‍ ചിത്രമിരുന്നിടത്ത് അമ്പലം നിര്‍മിച്ചത്.

രാവിലെയും വൈകുന്നേരവും ഇവിടെ പ്രാര്‍ഥനയ്ക്കായി ഗ്രാമവാസികള്‍ ഒന്നടങ്കം എത്തുന്നുണ്ടെന്നാണ് ഗ്രാമത്തലവന്‍ മന്‍സുഖ് തുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.മോഡിയുടെ ഒരു പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഒഡീഷയില്‍നിന്നുള്ള ശില്‍പികളാണു പ്രതിമ നിര്‍മിച്ചത്. 1.65 ലക്ഷം രൂപ ചെലവഴിച്ചാണു പ്രതിമ നിര്‍മിച്ചത്.

സംസ്ഥാന കൃഷിമന്ത്രി മോഹന്‍ ഭായി കുണ്ടാരിയ അമ്പലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 15നു നിര്‍വഹിക്കുമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

Scroll To Top