Wednesday September 20, 2017
Latest Updates

നരേന്ദ്രമോഡി പാക്കിസ്ഥാനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി

നരേന്ദ്രമോഡി പാക്കിസ്ഥാനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി

ലാഹോര്‍:ഏവരേയും അമ്പരിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്താനിലെത്തി.ഇന്ത്യന്‍ സമയം ഏകദേശം മൂന്നു മണിയോടെയാണ് മോഡി ലാഹോര്‍ വിമാനത്താവളത്തിലെത്തിയത്. റഷ്യയില്‍ നിന്നും ഇന്നു രാവിലെ അഫ്ഗാനിസ്ഥാനിലെത്തിയ മോഡി അവിടെ നിന്ന് പാകിസ്താനിലെത്തുമെന്ന് ട്വിറ്ററില്‍ അറിയിക്കുകയായിരുന്നു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ 66ാം പിറന്നാള്‍ ആണ് ഇന്ന്. ട്വിറ്ററില്‍ ആശംസ അറിയിച്ച മോഡി നേരിട്ടും ആശംസ അറിയിക്കാന്‍ എത്തുകയായിരുന്നു. അതിനിടെ സന്ദര്‍ശനത്തിനെതിരേ കോണ്ഗ്രസ്സും ശിവസേന രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യത്തെ അറിയിക്കാതെയുള്ള മോഡിയുടെ തീരുമാനം തെറ്റായിപ്പോയെന്ന് ഇരു പാര്‍ട്ടിയും പറഞ്ഞു.

Scroll To Top