Tuesday May 23, 2017
Latest Updates

നരേന്ദ്ര മോഡി ഡബ്ലിനില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തേക്കും 

നരേന്ദ്ര മോഡി ഡബ്ലിനില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തേക്കും 

ഡബ്ലിന്‍:സെപ്റ്റംബര്‍ 23 ന് ഡബ്ലിനില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി അയര്‍ലണ്ടിലെ ഇന്ത്യാക്കാരെ പ്രത്യേകമായി അഭിസംബോധന ചെയ്‌തേയ്ക്കും.അമേരിക്കന്‍ യാത്രയ്ക്കിടയില്‍ ഏതാനം മണിക്കൂറുകള്‍ മാത്രമേ ഡബ്ലിനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തങ്ങുകയുള്ളൂ എന്ന് മുമ്പ് അറിയിച്ചിരുന്നെങ്കിലും പുതിയ പദ്ധതി അനുസരിച്ച് ഒരു ദിവസം മുഴുവന്‍ മോഡി അയര്‍ലണ്ടില്‍ ഉണ്ടാവും.

അമേരിക്കയിലും ആസ്‌ട്രേലിയയിലും ഇന്ത്യന്‍ കമ്യൂണിറ്റിയെ ആവശഭരിതരാക്കിയ മോഡി രണ്ടു രാജ്യങ്ങളിലും വെച്ച് ഒട്ടേറെ ക്ഷേമ പദ്ധതികളും പ്രവാസികള്‍ക്ക് വേണ്ടി പ്രഖ്യാപിച്ചിരുന്നു.ആസ്‌ട്രേലിയയില്‍ 25,000 ത്തിലധികം വരുന്ന ഇന്ത്യാക്കാരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയ്ക്ക് മലയാളികള്‍ അടങ്ങുന്ന സമൂഹം വമ്പിച്ച വരവേല്‍പ്പാണ് ഒരുക്കിയത്.

അയര്‍ലണ്ടില്‍ എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഐറിഷ് ഭരണകൂടം കാര്യമായ ഒരുക്കങ്ങളാണ് നടത്തുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഇന്ത്യയുമായി വ്യാപാര സാംസ്‌കാരിക മേഖലകളില്‍ ബന്ധം ഊഷ്മളമാക്കാന്‍ ഐറിഷ് സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.ഇന്ത്യയില്‍ നിന്നുള്ള മൂലധന നിക്ഷേപത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാനുള്ള പല പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഡിസംബറിലെ ഇന്ത്യന്‍ സന്ദര്‍ശന മേളയില്‍ മന്ത്രി റിച്ചാര്‍ട് ബ്രട്ടന്‍ ഇന്ത്യന്‍ കമ്പനികളുമായി നടത്തിയ ആദ്യ ഘട്ട ചര്‍ച്ചകളുടെ ഫലമായി ഒട്ടേറെ കമ്പനികള്‍ അയര്‍ലണ്ടില്‍ നിക്ഷേപം നടത്താന്‍ തയാറായിട്ടുണ്ട്.അയര്‍ലണ്ടിലെ വ്യോമയാന കമ്പനികള്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക് പ്രവേശിക്കാനുള്ള ശ്രമം തുടരുന്നുണ്ട്.മോഡിയുടെ വരവോടെ ഇവയ്‌ക്കൊക്കെ പുതു ജീവന്‍ ലഭിക്കും എന്ന പ്രതീക്ഷയുണ്ട്.

ഇന്ത്യന്‍ എംബസിയും ഏറെ സന്തോഷത്തോടെയാണ് പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.പ്രധാനമന്ത്രിയെ കാണാനും സ്വീകരിക്കാനും ചുരുങ്ങിയത് ആയിരം ഇന്ത്യാക്കാരെങ്കിലും എത്തി ചേരുമെന്ന പ്രതീക്ഷയില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനാണ് പദ്ധതിയിടുന്നത്.

Scroll To Top