Thursday December 08, 2016
Latest Updates

നാമ അടുത്ത വര്‍ഷത്തോടെ കൂടുതല്‍ വീടുകള്‍ പൊതു ജനങ്ങള്‍ക്കായി നല്‍കും,ഭവന പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിതശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരും 

നാമ അടുത്ത വര്‍ഷത്തോടെ കൂടുതല്‍ വീടുകള്‍ പൊതു ജനങ്ങള്‍ക്കായി നല്‍കും,ഭവന പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിതശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരും 

ഡബ്ലിന്‍ :പാര്‍പ്പിട പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ നാമ അടുത്ത വര്‍ഷത്തോടെ കൂടുതല്‍ വീടുകള്‍ പൊതു ജനനങ്ങള്‍ക്കായി നല്‍കും എ്ന്ന അറിയിപ്പ് ആശ്വാസമാകുന്നു. ഈ വര്‍ഷത്തെ ഏജന്‍സിയുടെ ടാര്‍ജറ്റില്‍ ഉള്‍പ്പെടുന്ന 1,900 യൂണിറ്റുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 1,600 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ തന്നെ 6,350 പുതിയ യൂണിറ്റുകള്‍ക്ക് കൂടി അനുമതി ലഭിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം പകുതിയോടെ 7,200 യൂണിറ്റുകള്‍ക്ക് കൂടി നിര്‍മ്മാണ അനുമതി തേടും. 

അയര്‍ലണ്ടിലെ കൗണ്‍സിലുകള്‍, നാമ വാഗ്ദാനം ചെയ്ത 4,000 സോഷ്യല്‍ ഹൗസിംഗ് യൂണിറ്റുകള്‍ നിരസിച്ചു എന്ന നാമ ഏജന്‍സിയുടെ പ്രസ്താവന വന്നതോടെ കൗണ്‍സിലുകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നു. പ്രോപപ്പര്‍ട്ടികള്‍ ഇങ്ങനെ നിരസിക്കുന്നതിന് വിവിധ കാരണങ്ങളാണ് കൗണ്‍സിലുകള്‍ നിരത്തുന്നത്. പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുന്ന വീടുകള്‍ സ്വീകരിക്കാതിരിക്കുകയും അവ സ്വകാര്യ മേഖലയ്ക്ക് പോവുകയും ചെയ്യുന്നതിനെതിരെയാണ് വിമര്‍ശനം.

കഴിഞ്ഞ പതിനാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 6,565 സോഷ്യല്‍ പ്രോപര്‍ട്ടികള്‍ രാജ്യത്താകമാനമുള്ള 31 പ്രാദേശിക കൗണ്‍സിലുകള്‍ക്കായി നല്‍കാന്‍ തയ്യാറായെങ്കിലും, അവയില്‍ 2,521 മാത്രമാണ് സ്വീകരിക്കപ്പട്ടത്. ബാക്കി 4,044 ത്തോളം വീടുകള്‍ അവര്‍ നിരസിച്ചെന്നും നാമ ഏജന്‍സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ചൂണ്ടിക്കാട്ടുന്നു. ഡബ്ലിനിലെ നാല് കൗണ്‍സിലുകള്‍ക്കായി 2,030 പ്രോപ്പര്‍ട്ടികള്‍ വാഗ്ദാനം ചെയ്തിരുന്നു. അവയില്‍ നിന്ന് അവര്‍ സ്വീകരിച്ചത് 757 എണ്ണം മാത

Scroll To Top