Saturday December 10, 2016
Latest Updates

നൈജീരിയ പിടിമുറുക്കുന്നു,ബോക്കൊ ഹറാമിനെതിരെ പോരാട്ടം ശക്തമാക്കി 

നൈജീരിയ പിടിമുറുക്കുന്നു,ബോക്കൊ ഹറാമിനെതിരെ പോരാട്ടം ശക്തമാക്കി 

ചിക്കോബ് : സാബിസ ഫോറസ്റ്റ് തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി നടത്തിയ സൈനിക നീക്കതില്‍ 93 സ്ത്രീകളെയും 200 പെണ്‍കുട്ടികളെയും ഇസ്ലാമിക് ഭീകരരായ ബോക്കൊ ഹറാമില്‍ നിന്നും രക്ഷപെടുത്തിയതായി നൈജീരിയന്‍ പട്ടാളം. നേരത്തെ വലിയ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ചിബോക്കില്‍ നിന്നും തട്ടികൊണ്ടുപോയ സ്‌കൂള്‍ കുട്ടികള്‍ ഇതില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന കാര്യം സ്ഥിതീകരിക്കാനായില്ലെന്ന് സേന പറഞ്ഞു.

നേരത്തേ ചിബോക് തട്ടികൊണ്ടുപോകല്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും,സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ക്യാമ്പയിനുകള്‍ക്ക് തുടക്കംകുറിക്കുകയുംചെയ്തിരുന്നു. വിഷയം ബാരാക് ഒബാമയടക്കമുള്ള പ്രമുഖര്‍ ഏറ്റെടുത്തതോടെ നൈജീരിയന്‍ സര്‍ക്കാറിന് വലിയ നാണക്കേടാവുകയും ചെയ്തു.

കഴിഞ്ഞ മാസത്തെ ഇലക്ഷനില്‍ പട്ടാള സ്വേച്ഛാധിപതി മുഹമ്മദു ബുഹാരിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ പുതിയ പ്രസിഡണ്ട് ഗൂഡ്‌ലക്ക് ജൊനാഥന്‍ പക്ഷെ, രാജ്യത്തിന്റെ കളങ്കം അല്പമെങ്കിലും മായ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.

കഴിഞ്ഞാഴ്ചയാണ് അയല്‍രാജ്യങ്ങളുമായി ചേര്‍ന്നുള്ള നൈജീരിയന്‍ സഖ്യസേന സാംബിയ ഫോറസ്റ്റ് തിരിച്ചു പിടിക്കല്‍ ദൌത്യത്തിന് തുടക്കം കുറിച്ചത്. മേഖലയില്‍ മനുഷ്യത്വരഹിതവും നീചവുമായ അക്രമണ പരമ്പരകളാണ് ബോകോ ഹറാം അഴിച്ചു വിടുന്നത്. ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ കണക്കുകള്‍ പ്രകാരം ആറായിരത്തില്‍ പരം ആളുകള്‍ ഇതുവരെ കൊല്ലപ്പെടുകയും നിരവധി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു.

Scroll To Top