Thursday December 08, 2016
Latest Updates

ഐറിഷ് മലയാളികള്‍ രംഗവേദിയില്‍ ചരിത്രമാക്കിയ നാഗമണ്ഡല’ യൂ ടൂബില്‍ റിലീസ് ചെയ്തു,ഇവിടെ കാണാം

ഐറിഷ് മലയാളികള്‍ രംഗവേദിയില്‍ ചരിത്രമാക്കിയ നാഗമണ്ഡല’ യൂ ടൂബില്‍ റിലീസ് ചെയ്തു,ഇവിടെ കാണാം

ഡബ്ലിന്‍ :അയര്‍ലണ്ടിലെ കലാകാരന്മാര്‍ രണ്ടു വര്‍ഷം മുമ്പ് ഡബ്ലിനില്‍ അവതരിപ്പിച്ച പ്രശസ്തനാടകമായ നാഗമണ്ഡല യൂ ടൂബില്‍ റിലീസ് ചെയ്തു.തുടിയുടെയും ചെണ്ടയുടേയും മറ്റ് വാദ്യോപകരണങ്ങളുടെയും താളക്കൊഴുപ്പില്‍ നിന്നും ഊര്‍ജ്ജപ്രഭാവമുണ്ടാകുന്ന കേരള തനിമയുടെ തനിപകര്‍പ്പായ നാടകം ഇവിടെ കാണാം.

പ്രശസ്ത നാടകകൃത്ത് ഗിരീഷ് കര്‍ണാടിന്റെ ഭാവനയില്‍ വിരിഞ്ഞ് ഇന്ത്യന്‍ നാടക രംഗത്ത് സജീവമായി മാറിയ യുവ സംവിധായകനും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുള്ള ബഹുമുഖ പ്രതിഭയുമായ ടി എന്‍ കുമാരദാസ് സംവിധാനം നിര്‍വഹിച്ച് ഐ മണ്ഡല തീയറ്റര്‍ ഗ്രൂപ്പ് അയര്‍ലണ്ട് അവതരിപ്പിച്ച താലയിലെ സിവിക് തീയറ്ററില്‍ അരങ്ങേറിയ നാഗമണ്ഡല’ അനേകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

അയര്‍ലണ്ടിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത തീയറ്റര്‍ ഗ്രൂപ്പാണ് ഐ മണ്ഡല. ഐ മണ്ഡലയുടെ അരങ്ങേറ്റ നാടകമാണ് നാഗമണ്ഡല.

അയര്‍ലണ്ടില്‍ കലാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയില്‍ പിറന്നതാണ് ഐ മണ്ഡല തീയറ്റര്‍ ഗ്രൂപ്.

Scroll To Top