Thursday December 08, 2016
Latest Updates

എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി നാടകം 

എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി നാടകം 

റഷ്യയിലെ ഒരു വിമാനത്താവളത്തില്‍ പൂര്‍ണ നഗ്‌നനായുള്ള എയര്‍പോര്‍ട്ട് ജീവനക്കാരന്റെ സ്വയം പരിശോധന സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന എയര്‍പോര്‍ട്ട് ജീവനക്കാരനാണ് കഥയിലെ താരം. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ക്കടുത്തെത്തിയതും സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെ ഇയാള്‍ വസ്ത്രം ഒന്നൊന്നായി അഴിച്ചുമാറ്റി. 

പകച്ചു നിന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍കര്‍ക്ക് മുന്നിലൂടെ മെറ്റല്‍ ഡിറ്റക്ടറും കടന്നു പുറത്തേക്ക്.

റഷ്യയിലെ പുല്‍ക്കോവോ വിമാനത്താവളത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സ്വയം സുരക്ഷാ പരിശോധന നടത്തിയ ഇയാള്‍ പിന്നീട് വസ്ത്രങ്ങളെല്ലാം ധരിച്ച് ശാന്തനായി പുറത്തേക്ക് പോയി.അകാരണമായി തന്നെ ചില സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍മാര്‍ സംശയിച്ചതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാനാണ് ഇയാള്‍ അസാധാരണ സമരമുറ പുറത്തെടുത്തത് എന്നാണ് ഇയാളുടെ ചില സുഹൃത്തുക്കള്‍ പറയുന്നത്.ഏതായാലും സംഭവത്തെ കുറിച്ച് പൊലീസിപ്പോള്‍ അന്വേഷിക്കുകയാണ്.

Scroll To Top