Wednesday January 24, 2018
Latest Updates

മൈക്കയുടെ ആഭിമുഖ്യത്തില്‍ ലീമറിക്കില്‍ ശിശുദിനം ആഘോഷിച്ചു 

മൈക്കയുടെ ആഭിമുഖ്യത്തില്‍ ലീമറിക്കില്‍ ശിശുദിനം ആഘോഷിച്ചു 

ലിമറിക്: മണ്‍സ്റ്റര്‍ ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ (MICA) ആഭിമുഖ്യത്തില്‍ ലീമറിക്കില്‍ ശിശുദിന ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. പാട്രിക്‌സ്‌വെല്‍ ജി എ എ ഹാളില്‍ നടന്ന ചടങ്ങില്‍ ഒട്ടേറെ കുരുന്നുകള്‍ പങ്കെടുക്കാനെത്തിയിരുന്നു.lim s3

മൈക്ക’പ്രസിഡണ്ട് പ്രദീപ് രാംനാഥ് കുട്ടികള്‍ക്ക് സ്വാഗതമര്‍പ്പിച്ചു.ശിശുദിനാഘോഷ പരിപാടികള്‍ സിബി ജോണി ഉദ്ഘാടനം ചെയ്തു ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജീവിതത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തികൊണ്ട് സിബി ജോണിയും ജോയല്‍ ഫിലിപ്പും പ്രസംഗിച്ചു.

കുട്ടികള്‍ക്കായി ഒരുക്കിയ ഗെയിമുകള്‍ക്ക് തോമസ് രാജു നേതൃത്വം നല്‍കി.വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് MICAയുടെ ജൂനിയര്‍ പ്രസിഡന്റ് ആസ്റ്റല്‍ മോനച്ചന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.ലിനോ വര്‍ഗീസ് നന്ദി പറഞ്ഞു.li s 4lim s2li s 4

Scroll To Top