Sunday December 11, 2016
Latest Updates

മൈക്ക ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി 

മൈക്ക ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി 

ലീംറിക്ക്:മണ്‍സ്റ്റര്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു.ന്യൂ പോര്‍ട്ട് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ സാന്റ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു,

മൈക്ക ടീം അവതരിപ്പിച്ച വെല്‍ക്കം ഡാന്‍സോടെ ആരംഭിച്ച ആഘോഷപരിപാടികളോടനുബന്ധിച്ച് സംഘടനാംഗങ്ങള്‍ അവതരിപ്പിച്ച മറ്റനേകം കലാപരിപാടികളും ഉണ്ടായിരുന്നു.

ലീംറിക്ക് മൈക്ക ജൂണിയേഴ്‌സ് അവതരിപ്പിച്ച ക്രിസ്തുവിന്റെ ജനനം എന്ന സ്‌കിറ്റും,ലീംറിക്ക് തണ്ടേഴ്‌സിന്റെ ഫൂഷന്‍ ഡാന്‍സും,ലീംറിക്ക് വോയ്‌സിന്റെ സംഗീത വിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി.ആഘോഷ പരിപാടികളില്‍ സഹകരിച്ച ഏവര്‍ക്കും മൈക്ക ജോയിന്റ് സെക്രട്ടറി റോബിന്‍ ജോസ് നന്ദി രേഖപെടുത്തി.lim x2 lim x 9 lim x1 limx5 limx 7 limx4

Scroll To Top