Saturday September 23, 2017
Latest Updates

ലോകം ബര്‍മ്മയെ ഉറ്റുനോക്കുന്നു…ജയിക്കുമോ ആംങ് സാന്‍ സുചി ?

ലോകം ബര്‍മ്മയെ ഉറ്റുനോക്കുന്നു…ജയിക്കുമോ ആംങ് സാന്‍ സുചി ?

മ്യാന്‍മാര്‍ : ലോകം ഉറ്റു നോക്കിയ സ്വതന്ത്രമായി വോട്ടെടുപ്പ് മ്യാന്‍മാറില്‍(ബര്‍മ്മ) 25 വര്‍ഷത്തോളം പട്ടാള ഭരണത്തിനെതിരെ പോരാടിയ ആംങ് സാന്‍ സുചിയുടെ നാഷണല്‍ ലീഗ് ഓഫ് ഡെമോക്രസി പാര്‍ട്ടി 80 ശതമാനത്തോളം വോട്ടുകള്‍ നേടി അധികാരത്തിലേയ്ക്ക് എത്തുമെന്നു സൂചന .ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭരണകക്ഷിയായ യൂ എസ് ഡി പി യുടെ ആക്റ്റിംഗ് ചെയര്‍മാന്‍ ഹാട്ടി ഊ റോയിട്ടറിനോട് തങ്ങള്‍ പരാജയം അംഗീകരിച്ചതായി വെളിപ്പെടുത്തി.

ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഒരു ഫലവും ഇതേ വരെ പുറത്തു വന്നിട്ടില്ല,എങ്കിലും ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിലെല്ലാം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആംങ് സാന്‍ സുചിയുടെ പാര്‍ട്ടി വന്‍ ലീഡ് നേടിയ്ക്കഴിഞ്ഞു.

ഭരണഘടന പ്രകാരം ഇരുസഭകളിലെയും 25 ശതമാനം സീറ്റുകളില്‍ നാമനിര്‍ദേശം നടത്താന്‍ പട്ടാളത്തിനാണ് അധികാരം. ഇതുപ്രകാരം അധോസഭയില്‍ 110ഉം ഉന്നതസഭയില്‍ 56ഉം സീറ്റുകളില്‍ പട്ടാള താല്‍പര്യം സംരക്ഷിക്കുന്നവര്‍ അധികാരത്തിലത്തെും. 

ഇതോടെ, സൂചിയുടെ കക്ഷിക്ക് അധികാരത്തിലത്തൊന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതില്‍ 67 ശതമാനം സീറ്റുകള്‍ (ഇരുസഭകളിലുമായി 330) നേടാനാകണം.

പട്ടാള മേധാവിത്തത്തോട് ആഭിമുഖ്യമുള്ള നിലവിലെ പ്രസിഡന്റ് തെയ്ന്‍ സെയ്‌ന് 33 ശതമാനം സീറ്റുകള്‍ നേടിയാല്‍ മതി.

അരനൂറ്റാണ്ട് നീണ്ട പട്ടാള ഭരണത്തിനിടെ നടക്കുന്ന ഏറ്റവും സ്വതന്ത്രമായ വോട്ടെടുപ്പാണ് ഇന്നലെ പൂര്‍ത്തിയായത്. ഈ തിരഞ്ഞെടുപ്പ് വഴി പട്ടാള ഭരണത്തിന്റെ മേധാവിത്വം കുറയുമോ എന്ന് വിധി നിര്‍ണയിക്കും. മൂന്നുകോടി വോട്ടര്‍മാരാണുള്ളത്. 2011 ല്‍ അധികാരത്തിലെത്തിയ തെയ്ന്‍ സൈന്‍ ആയിരുന്നു സൂചിയുടെ മുഖ്യ എതിരാളി. എന്നാല്‍ രാജ്യത്തെ 13 ലക്ഷം വരുന്ന റോഹിങ്ക്യ മുസ്ലീംങ്ങള്‍ക്ക് വോട്ട് രേഖ പ്പെടുത്താന്‍ കഴിഞ്ഞില്ല. 

പോളിംഗ് സമാധാനപരമായിരുന്നു. ഒരിടത്തും അനിഷ്ട സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ സമയം ആറിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആംങ് സാന്‍ സുചിയുടെ നാഷണല്‍ ലീഗ് ഓഫ് ഡെമോക്രസിയും മുന്‍ പട്ടാള ഭരണകൂടത്തില്‍ അംഗങ്ങളായിരുന്ന സൈനിക ഓഫിസര്‍മാര്‍ ഏറെയുള്ള ഭരണകക്ഷി യൂണിയന്‍ സോളിഡാരിറ്റി ഡെപലപ്‌മെന്റ് പാര്‍ട്ടിയും തമ്മിലായിരുന്നു കടുത്ത മത്സരം. 

തിരഞ്ഞടുപ്പില്‍ വന്‍ വിജയം നേടുമെന്ന് സൂചി പറഞ്ഞിരുന്നു. തിരഞ്ഞെുടപ്പ് എല്ലാ രാജ്യങ്ങളിലും മാറ്റം വരുത്തും. എന്നാല്‍ എന്‍ എല്‍ ഡി വിജയം നേടിയാലും നിലവിലുള്ള ഭരണഘടനാ പ്രകാരം സൂചിക്ക് പ്രസിഡണ്ടാവാന്‍ കഴിയില്ല. വിദേശ പൗരത്വമുള്ളവരുടെ കുടുംബത്തിലുള്ളവര്‍ക്ക് പ്രസിഡണ്ടാവുന്നത് ഭരണഘടന വിലക്കിയിരിക്കുകയാണ്.

1990 ല്‍ സൂചിയുടെ പാര്‍ട്ടിക്ക് വിജയം ലഭിച്ചിരുന്നുവെങ്കിലും പട്ടാള ഭരണം അനുവദിച്ചില്ല. എന്നാലിപ്പോള്‍ സൂചിയുടെ പാര്‍ട്ടി മേല്‍ക്കൈമ നേടുമെന്ന്ാണ് പ്രതീക്ഷിക്കുന്നത്. 15 വര്‍ഷത്തെ വീട്ടുതടങ്കിലായതിന് ശേഷം മ്യാന്‍മാറിന്റെ മാറ്റത്തിനായി പൊരുതാന്‍ സൂചി തീരുമാനിക്കുകയായിരുന്നു. 

2011 ല്‍ പട്ടാള ഭരണം അവസാനിപ്പിച്ച അര്‍ധ സിവിലിയന്‍ നിലവില്‍ വന്നെങ്കിലും ഇപ്പോഴും പട്ടാള ഭരണം തുടരുകയാണ്. 440 സീറ്റുകളുള്ള അധോസഭയും 224 അംഗ ഉന്നത സഭയുമുള്‍പ്പെടുന്ന പാര്‍ലമെന്റില്‍ 25 ശതമാനം സീറ്റ് സംവരണമുള്ളതിനാല്‍ വന്‍ ഭൂരിപക്ഷത്തോടെ ജയം സ്വന്തമാക്കാനായാല്‍ മാത്രമേ സൂചിക്ക് രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കാനാവൂ.

Scroll To Top