Sunday April 23, 2017
Latest Updates

ഇന്ത്യന്‍ സൈന്യം ഭീകരവാദികളെ വധിച്ചത് ഇന്ത്യയില്‍ നിന്നു തന്നെയാണെന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍, സൈന്യത്തിന്റെ അവകാശവാദം തെറ്റ്

ഇന്ത്യന്‍ സൈന്യം ഭീകരവാദികളെ വധിച്ചത് ഇന്ത്യയില്‍ നിന്നു തന്നെയാണെന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍, സൈന്യത്തിന്റെ അവകാശവാദം തെറ്റ്

ഇന്ത്യന്‍ സൈന്യം മ്യാന്‍മറില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തി ഭീകരവാദികളെ തുരത്തിയെന്ന വാര്‍ത്ത മ്യാന്‍മര്‍ സര്‍ക്കാര്‍ നിഷേധിച്ചു. അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നതിനായി മ്യാന്‍മര്‍ മണ്ണ് ഉപയോഗിക്കാന്‍ കലാപകാരികളെ അനുവദിക്കില്ലെന്നും മ്യാന്‍മര്‍ ഭരണകൂടം വ്യക്തമാക്കി. ട്വിറ്ററിലായിരുന്നു പ്രതികരണം.

മ്യാന്‍മര്‍ അതിര്‍ത്തിയില്‍ കടന്നുകയറി ഇന്ത്യന്‍ സൈന്യം നൂറിലധികം നാഗാ ഭീകരരെ വധിച്ചുവെന്ന വാര്‍ത്തകള്‍ വ്യാപകമാവുന്നതിനിടെയാണ് സംഭവം നിഷേധിച്ച് മ്യാന്‍മര്‍ പ്രസിഡന്‍ഷ്യല്‍ ഓഫീസ് ഡയറക്ടര്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യമ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. എന്നാലത്, അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രദേശത്തു തന്നെയാണെന്നാണ് മ്യാന്‍മര്‍ സേന വിവരം നല്‍കിയതെന്നാണ് ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നത്.

മ്യാന്‍മറിലെ പടിഞ്ഞാറന്‍ മേഖല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മണിപ്പൂര്‍ കലാപകാരികളുടെ സംഘത്തെ അതിര്‍ത്തി കടന്നുകയറി വധിച്ചതായി ഇന്ത്യന്‍ സൈന്യം അവകാശപ്പെട്ടിരുന്നു. മണിപ്പൂരില്‍ കഴിഞ്ഞയാഴ്ച 18 ഇന്ത്യന്‍ സൈനികരെ വധിച്ച കലാപകാരികളുടെ 100 അംഗ സംഘത്തെ വധിച്ചതായാണ് സൈന്യം അവകാശപ്പെട്ടത്.

 

Scroll To Top