Thursday January 19, 2017
Latest Updates

പ്രൊഫ എം വൈ യോഹന്നാന്‍ ഇന്ന് കോര്‍ക്കില്‍ സുവിശേഷ സംഗമത്തിന് നേതൃത്വം നല്കും 

പ്രൊഫ എം വൈ യോഹന്നാന്‍ ഇന്ന് കോര്‍ക്കില്‍ സുവിശേഷ സംഗമത്തിന് നേതൃത്വം നല്കും 

ഡബ്ലിന്‍:ലോകപ്രശസ്ത സുവിശേഷകനായ പ്രൊഫ :എം വൈ യോഹന്നാന്‍ നയിക്കുന്ന സുവിശേഷ യോഗം ഇന്ന് കോര്‍ക്കില്‍.

ഇന്ന്  കോര്‍ക്കിലെ (ഞായര്‍ 24.05.2015) ബിഷപ് ടൗണില്‍ ജി എ എ ക്ലബില്‍ നടക്കുന്ന സുവിശേഷ യോഗം ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ഉണ്ടായിരിക്കുന്നത്. 

കോലഞ്ചേരി കോളേജിലെ മുന്‍ അധ്യാപകനായിരുന്ന പ്രോ:എം വൈ യോഹന്നാന്റെ സുവിശേഷം കേള്‍ക്കുന്നതിനായി സഭാ വ്യത്യാസമില്ലാതെ എല്ലാവരും എത്തിചേരുന്നു എന്നതിനൊപ്പം എല്ലാ വിഭാഗം ആളുകള്‍ക്കും സ്വീകാര്യമായ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷണം ചെയ്യുന്നു എന്നതാണ് ഇദ്ദേഹത്തെ എല്ലാ മതസ്ഥ വിഭാഗങ്ങള്‍ക്കും സ്വീകാര്യനാക്കിയത്. 

ഇന്നലെ  അയര്‍ലന്‍ഡില്‍ നടന്ന യോഗത്തിനായി നൂറ് കണക്കിന് ആളുകളുടെ സാന്നിധ്യം ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Scroll To Top