Saturday December 03, 2016
Latest Updates

തിരിച്ചു വരവിനൊരുങ്ങി ഫിയാന ഫാള്‍ :അടുത്ത പ്രധാനമന്ത്രിയാവുകയാണ് ലക്ഷ്യമെന്ന് മൈക്കിള്‍ മാര്‍ട്ടിന്‍ 

തിരിച്ചു വരവിനൊരുങ്ങി ഫിയാന ഫാള്‍ :അടുത്ത പ്രധാനമന്ത്രിയാവുകയാണ് ലക്ഷ്യമെന്ന് മൈക്കിള്‍ മാര്‍ട്ടിന്‍ 

കോര്‍ക്ക് : അടുത്ത പ്രധാനമന്ത്രിയാവുകയാണ് ലക്ഷ്യമെന്ന് ഫിയാന ഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ .എന്‍ഡാ കെന്നി സാധാരണ ജനങ്ങളില്‍ നിന്നും അകലുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫിനാഗേല്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകലുകയാണെന്നും, സാധാരണക്കാരുടെ ചോദ്യങ്ങളില്‍ നിന്നും എന്‍ഡാ കെന്നി ഓടിയൊളിക്കുകയാെണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഫിനാഗേല്‍ രാജ്യവ്യാപകമായി എല്ലാ സീറ്റുകളിലും പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജലക്കരം,അടക്കമുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്ന് ജനം വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഈയിടെ നല്‍കിയ ഒരഭിമുഖത്തിലാണ് മാര്‍ട്ടിന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെകുറിച്ചും, ഭാവി പദ്ധതികളെ കുറിച്ചും തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.ഫിനാഗേല്‍ തീവ്രവലതുപക്ഷ പാര്‍ട്ടിയായി മാറുകയാണ്. ആഭ്യന്തര പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുകയും ഒരു പിളര്‍പ്പിനുള്ള എല്ലാ സാഹചര്യങ്ങളും അവസാനിക്കുകയും ചെയ്തതിനാല്‍ ഫിയാന ഫാളിന് വരുന്ന തിരഞ്ഞെടുപ്പില്‍ മികച്ച പ്രതീക്ഷയാണുള്ളത്. ഈയിടെ നടത്തിയ ഒരു സര്‍വ്വേയില്‍ 20 മുതല്‍ 30 വരെ സീറ്റുകള്‍ പാര്‍ട്ടി നേടും എന്നു വ്യക്തമായതായും മാര്‍ട്ടിന്‍ അവകാശപ്പെട്ടു.അഞ്ചു സ്ഥാനങ്ങള്‍ വരെയുള്ള മണ്ഡലങ്ങളില്‍ ഒരു സീറ്റ് പാര്‍ട്ടിയ്ക്ക് ഉറപ്പാണ്.രാജ്യത്ത് 20 %വോട്ടര്‍മാര്‍ ഫിയാന ഫാളിന് സ്വന്തമായി ഉണ്ട്.കഴിഞ്ഞ ലോക്കല്‍ തിരഞ്ഞെടുപ്പില്‍ പോലും രാജ്യവ്യാപകമായി മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും മാര്‍ട്ടിന്‍ ഓര്‍മിച്ചു.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി യുവാക്കള്‍ക്ക് വായ്പ്പ തിരിച്ചടക്കാന്‍ കഴിയാത്തതും, ജനങ്ങളുടെ പാര്‍പ്പിട പ്രശ്‌നങ്ങളും, ബാങ്കുകള്‍ പലിശ ഈടാക്കുന്നതിലെ അനിശ്ചിതത്വവുമാണെന്ന് ചൂണ്ടിക്കാട്ടിയ മാര്‍ട്ടിന്‍ എന്നാല്‍ ഗവണ്‍മെന്റ് ഈ വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും ആരോപിച്ചു.



Scroll To Top