Friday December 09, 2016
Latest Updates

മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി

ഡബ്ലിന്‍: വിനോദവും വിജ്ഞാനവും വിസ്മയവും കോര്‍ത്തിണക്കി മാജിക്ക്‌ഷോ നടത്തുന്നതിലൂടെ ലോകപ്രശസ്തനായ മജീഷ്യന്‍ മുതുകാടും സംഘവും അയര്‍ലണ്ടില്‍ നടത്തുന്ന മെഗാമാജിക്ക് ഷോയുടെ ആദ്യ ടീസര്‍ പുറത്തിങ്ങി. യുകെയിലും അയര്‍ലണ്ടിലുമായി എട്ടു വേദികളിലായി അവതരിപ്പിക്കുന്ന മെഗാമാജിക്ക് ഷോയുടെ അയര്‍ലണ്ടിലെ ഏകവേദി ഡബ്ലിനിലെ ഗ്ലാസ്‌നെവിനിലുള്ള ഹെലിക്‌സ് തിയേറ്ററാണ്. അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ഹെലിക്‌സ് തിയേറ്ററില്‍ ജൂണ്‍ മാസം നാലിന് വൈകുന്നേരം അഞ്ചുമണിക്കാണ് മുതുകാടും സംഘവും നയിക്കുന്ന മാന്ത്രികകാഴ്ചകള്‍ അരങ്ങേറുന്നത്. പത്ത് അംഗങ്ങള്‍ അടങ്ങുന്നതാണ് മുതുകാട് നയിക്കുന്ന ടീം.

മലയാളം സാംസ്‌കാരിക സംഘടനയാണ് മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‍സിന് ആതിഥ്യമരുളുന്നത്. അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന വിനോദത്തിന്റെയും വിഞാനത്തിന്റെയും അപൂര്‍വ അവസരമാണ് മുതുകാടിന്റെ ഇല്ലൂഷന്‍ ഷോ. മാജിക്ക് ഷോകള്‍ വെറും വിനോദോപാധി എന്നതിനപ്പുറം ഒരു ആശയവിനിമയ മാര്‍ഗം കൂടിയാണന്ന് മനസ്സിലാക്കിയ അദ്ദേഹം മാജിക്ക് ഷോ നടത്തുന്നതിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് ജീവിതവിജയത്തിന് അത്മവിശ്വാസവും പ്രചോദനവും നല്‍കാറുണ്ട്. മാജിക് ഷോ യുടെ ടിക്കറ്റ് വില്പന പുരോഗമിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനുമായി ബന്ധപ്പെടുക
ബേബി പെരേപ്പാടന്‍ 087 2930719
വി.ഡി രാജന്‍ 087 0573885
മിട്ടു ഷിബു 087 3298542
ബിപിന്‍ ചന്ദ് 089 4492321
ജോജി ഏബ്രഹാം 087 1607720
അജിത്ത് കേശവന്‍ 087 6565449

Scroll To Top