Sunday December 04, 2016
Latest Updates

മജിഷ്യന്‍ മുതുകാടെത്തി:വിസ്മയത്തിന് സാക്ഷ്യം വഹിക്കാന്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം നാളെ ഒത്തുചേരും

മജിഷ്യന്‍ മുതുകാടെത്തി:വിസ്മയത്തിന് സാക്ഷ്യം വഹിക്കാന്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം നാളെ ഒത്തുചേരും

ഡബ്ലിന്‍:ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും പുതുദര്‍ശനമേകി യാത്ര ചെയ്യുന്ന മജിഷ്യന്‍ ഗോപിനാഥ് മുതുകാട് അയര്‍ലണ്ടിലെ മലയാളികളോട് സംവദിക്കാന്‍ ഡബ്ലിനിലെത്തി.നാളെ(വെള്ളിയാഴ്ച്ച) ബ്ലാഞ്ചസ് ടൌണ്‍ ഫിബ്ബിള്‍സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ മാര്‍ച്ച് 18 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണി വരെ നടത്തപ്പെടുന്ന ‘വിസ്മയം’ 2016 ലാണ് മുതുകാട് പുതുതലമുറയേയും,മാതാപിതാക്കളേയും പ്രാപഞ്ചിക വിസ്മയങ്ങളുടെ തേരിലേറ്റാന്‍ ഇതാദ്യമായി അയര്‍ലണ്ടില്‍ എത്തുന്നത്.ഗോപിനാഥ് മുതുകാട് സന്ദര്‍ശിക്കുന്ന അന്‍പതാമത്തെ രാജ്യമാണ് അയര്‍ലണ്ട്.muthukad-magic

ഇന്നലെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മുതുകാടിനെ വിസ്മയം 2016 ടീം’ അംഗങ്ങള്‍ വരവേറ്റു.ബര്‍ണാഡ് ഷായുടെയും ,ഓസ്‌കാര്‍ വൈല്‍ഡിന്റെയും നാട്ടിലെ മലയാളികളോടൊപ്പം ആയിരിക്കാന്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മജിഷ്യന്‍ ഗോപിനാഥ് മുതുകാട് നയിക്കുന്ന ‘വിസ്മയം 2016’ ഏകദിന പരിപാടിയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചുവെങ്കിലും,പ്രവേശനടിക്കറ്റുകള്‍ കൌണ്ടറില്‍ നിന്നും ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
നേരത്തെ രജിസ്റ്റര്‍ ചെയ്തവരില്‍ ആര്‍ക്കെങ്കിലും ടിക്കറ്റ് ഇതേ വരെ ലഭ്യമായിട്ടില്ലെങ്കില്‍ അവര്‍ക്കുവേണ്ടിയും പ്രത്യേക കൌണ്ടര്‍ ഉണ്ടായിരിക്കും.

സമ്മേളനനഗരിയില്‍ റോയല്‍ കാറ്റേഴ്‌സ് ഒരുക്കുന്ന ഫുഡ് സ്റ്റാളില്‍ നിന്നും മിതമായ വിലയ്ക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

വാക്കുകളിലും ആശയങ്ങളിലും ഇന്ദ്രജാലമൊരുക്കി മജിഷ്യന്‍ മുതുകാട് ഒരുക്കുന്ന നയിക്കുന്ന വര്‍ണ്ണാഭമായ പരിപാടിയിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Scroll To Top