Tuesday May 22, 2018
Latest Updates

ഈ വീഡിയോ കാണണം:നിങ്ങള്‍ നിങ്ങളുടെ മക്കളെ സ്‌നേഹിക്കുന്നവരാണെങ്കില്‍ ….

ഈ വീഡിയോ കാണണം:നിങ്ങള്‍ നിങ്ങളുടെ മക്കളെ സ്‌നേഹിക്കുന്നവരാണെങ്കില്‍ ….

നിങ്ങളെ സ്വാധീനിക്കുന്ന ഒട്ടേറെ മനുഷ്യര്‍ ഉണ്ടാകും.ചില ചിന്തകരാവട്ടെ ഒരൊറ്റ ദിവസം കൊണ്ട് നിങ്ങളുടെ മനസിനെ മാത്രമല്ല ഭാവി ജീവിതത്തെ തന്നെ മാറ്റി മറിക്കാന്‍ കഴിവുള്ളവരാകും.അപൂര്‍വമായി നമുക്ക് ലഭിക്കുന്ന അത്തരം ഒരു വേദിയാണ് മജിഷ്യന്‍ കൂടിയായ ഗോപിനാഥ് മുതുകാട് ഡബ്ലിനില്‍ ഒരുക്കുന്ന വിസ്മയം 2016 എന്ന ഏകദിനപരിപാടി.
നമ്മള്‍ നമ്മുടെ കുട്ടികളെ അവരുടെ സര്‍ഗശേഷി വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നവരാണ്.നൃത്താഭ്യാസം മുതല്‍ കരാട്ടെയും യോഗാഭ്യസവും വരെ പഠിപ്പിക്കാന്‍ നമ്മുടെ കുട്ടികളെ നമ്മള്‍ പ്രോത്സാഹിപ്പിക്കാരുണ്ട്.അക്കാദമിക് രംഗത്തെ മികവിനു വേണ്ടി ചിലവഴിക്കുന്ന സമയത്തിന്റെയും പണത്തിന്റെയും കണക്ക് പറയുകയും വേണ്ട.

എന്നാല്‍ നമ്മുടെ കുട്ടികള്‍ പഠിക്കേണ്ട ഒട്ടേറെ നന്മകള്‍(ശരിക്കും …അവര്‍ പഠിക്കേണ്ടത് തന്നെ!) നമ്മുടെ ആചാര മര്യാദകള്‍,നമ്മുടെ സംസ്‌കാരത്തിന്റെ ശീലങ്ങള്‍ ഇതൊക്കെ നാം മക്കള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പലപ്പോഴും മറന്നു പോകുന്നുവെന്ന് രക്ഷിതാക്കള്‍ തന്നെ സ്വയം വിലയിരുത്താറുണ്ട്.പ്രത്യേകിച്ചും അവരുടെ സ്വന്തമായ സംസ്‌കാരഭൂമികയില്‍ നിന്നും പറിച്ചു നട്ട പ്രതിസന്ധികള്‍ക്കിടയില്‍.

അത്തരം ഒരു സാഹചര്യത്തിലാണ് ‘ഐറിഷ് മലയാളി’ ന്യൂസ് പോര്‍ട്ടലിന്റെ കൂടി സഹകരണത്തോടെ ടീം വിഷന്‍, യൂണിസെഫിന്റെ അമ്പാസിഡര്‍ കൂടിയായ ഗോപിനാഥ് മുതുകാട് നേതൃത്വം നല്‍കുന്ന വിസ്മയം എന്ന ഏകദിന പരിപാടി ഡബ്ലിന്‍ ബ്ലാഞ്ചസ് ടൌണിനടുത്തുള്ള ഫിബ്ബില്‌സ് ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് സംഘടിപ്പിക്കുന്നത്.

നിങ്ങള്‍ക്ക് പുതിയ ഒരു അനുഭവമാകും ഗോപിനാഥ് മുതുകാടിന്റെ ഡബ്ലിനിലെ വിസ്മയം 2016 എന്ന പേരിലുള്ള മാര്‍ച്ച് 18 വെള്ളിയാഴ്ച്ചത്തെ ഇന്ദ്രജാലം….കുട്ടികളോടൊപ്പം വരിക…ഒരു ജീവിതകാലത്ത് നിങ്ങള്‍ക്കും മക്കള്‍ക്കും ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ ഒരു ഇന്‍സ്പിരേഷനല്‍ (inspirational)അനുഭവമാകും എന്ന് സംഘാടകര്‍ ഉറപ്പു നല്‍കുന്നു.

താഴെയുള്ള വീഡിയോ നോക്കുക.നിങ്ങള്‍ നിങ്ങളുടെ മക്കളെ എങ്ങനെ സഹായിക്കണം എന്ന ചിന്ത മജിഷ്യന്‍ മുതുകാട് പങ്കു വെക്കുന്നത് നോക്കുക.നിങ്ങള്‍ക്കും കുടുംബാംഗങ്ങളെയും അറിവിന്റെ പുത്തന്‍ വാതായനങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന അനവധി നിങ്ങള്‍ക്ക് അനുഭവങ്ങള്‍ വെള്ളിയാഴ്ച്ച ഡബ്ലിനില്‍ നടക്കുന്ന വിസ്മയം 2016 ല്‍ നിന്നും പ്രതീക്ഷിക്കാം.

മാതാപിതാക്കളിൽ നിന്നും മക്കൾ കേൾക്കാൻ ആഗ്രഹിക്കുന്നത്…. ഒരു നല്ല അച്ഛനും അമ്മയും ആവാൻ…. എല്ലാ മാതാപിതാക്കളും കണ്ടിരിക്കേണ്ട വീഡിയോ…

Posted by Gopinath Muthukad on Tuesday

വിസ്മയം 2016 പരിപാടിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ചെലവ് കഴിഞ്ഞുള്ള ഫണ്ട് അയര്‍ലണ്ടില്‍ അടുത്ത മാസം മുതല്‍ തുടക്കമിടുന്ന മലയാള ഭാഷാ പഠനപദ്ധതിയുടെ പ്രാഥമിക മുതല്‍ മുടക്കിനായി മാറ്റി വെയ്ക്കും എന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ രൂപം കൊള്ളുന്ന മലയാളം ക്ലാസുകളിലെ അധ്യാപകര്‍ക്കുള്ള ട്രെയിനിംഗ്,പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിങ്ങനെയുള്ള ചിലവുകളാണ് ആദ്യഘട്ടത്തില്‍ ഇതിനു വേണ്ടി വരിക.അതായത് നിങ്ങള്‍ വിസ്മയം’16 പ്രോഗ്രാമിനെ സാമ്പത്തികമായി പിന്തുണയ്ക്കുമ്പോള്‍ നമ്മുടെ ഭാഷയേയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതിയെയാണ് പിന്തുണയ്ക്കുന്നത് എന്ന് തന്നെ!

വിസ്മയം2016 പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യാനായി ഞായറാഴ്ച്ച കൂടി അവസരം ഉണ്ട്.താഴെ കാണുന്ന ലിങ്കില്‍ പ്രവേശിച്ച് ഇപ്പോള്‍ തന്നെ പേര് രജിസ്റ്റര്‍ ചെയ്യാം.http://irishmalayali.com/vismayam/

കൂടുതല്‍ വിവരങ്ങള്‍ക്ക്
മജു ജോര്‍ജ്(0879631102)
റെജി സി ജേക്കബ്(0894895416)
ജിജോ പീടികമല(0894444505)
നോബിള്‍ മാത്യു (0862256617)

Scroll To Top