Sunday December 11, 2016
Latest Updates

ജൂണ്‍ നാലിന് മുതുകാടിനൊപ്പം മാജിക്കിനൊപ്പം; ടിക്കറ്റ് വില്പന വിവിധ കൌണ്ടികളിലായി പുരോഗമിക്കുന്നു

ജൂണ്‍ നാലിന് മുതുകാടിനൊപ്പം മാജിക്കിനൊപ്പം; ടിക്കറ്റ് വില്പന വിവിധ കൌണ്ടികളിലായി പുരോഗമിക്കുന്നു

ഡബ്ലിന്‍:വിഖ്യാത മജിഷ്യന്‍ ഗോപിനാഥ് മുതുകാടും സംഘവും ഒരുക്കുന്ന മെഗാമാജിക്ക് ഷോ അയര്‍ലണ്ടിലെ പ്രവാസി മലയാളികളുടെ മുന്‍പിലെത്താന്‍ ഇനി രണ്ടാഴ്ച കൂടി മാത്രം. മാജിക് എന്ന കലയെ വ്യത്യസ്തമാക്കുന്നത് അതില്‍ അടങ്ങിയിരിക്കുന്ന വിസ്മയകാഴ്ചകളാണ്. ദശാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് മലയാളം സംഘടന സംഘടിപ്പിക്കുന്ന മെഗാമാജിക്ക് ഷോയ്ക്ക് ആവേശപൂര്വ്വമായ പ്രതികരണമാണ് ലഭിക്കുന്നത്. ‘മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‌സ്മ’ ജൂണ്‍ മാസം നാലിന് വൈകുന്നേരം അഞ്ചുമണിക്കാണ് അരങ്ങേറുന്നത്. പത്ത് അംഗങ്ങള്‍ അടങ്ങുന്ന ടീമിന്റെ പ്രകടനം അയര്‌ലണ്ടിലെ പ്രവാസി മലയാളികള്ക്കും കുട്ടികള്ക്കും ലഭിക്കുന്ന വിനോദത്തിന്റെ യും വിജ്ഞാനത്തിന്റെനയും അപൂര്‍വ അവസരമാകും. യുകെയിലും അയര്‌ലണ്ടിലുമായി എട്ടു വേദികളിലായി അവതരിപ്പിക്കുന്ന മെഗാമാജിക്ക് ഷോയുടെ അയര്‍ലണ്ടിലെ ഏകവേദി ഡബ്ലിനിലെ ഗ്ലാസ്‌നെവിനിലുള്ള ഹെലിക്‌സ് തിയേറ്ററാണ്. അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ഹെലിക്‌സ് തിയേറ്റര്‍ മെഗാമാജിക് ഷോയുടെ മാറ്റ് കൂട്ടുമെന്ന് മലയാളം കരുതുന്നു.

മാജിക് വിത്ത് എ മിഷന്‍ എന്ന ആപ്തവാക്യവുമായി ലോകമെങ്ങും നടത്തിയിട്ടുളള മുതുകാടിന്റെ മാജിക്ക് ഇല്ല്യൂഷന്‍ ഷോ കാണാന്‍ എല്ലായിടത്തും വന്‍ ജനത്തിരക്ക് ഉണ്ടാകാറുണ്ട്. പ്രേക്ഷകര്ക്ക് ജീവിതവിജയത്തിന് അത്മവിശ്വാസവും പ്രചോദനവും നല്കു്ന്ന തരത്തില്‍ അണിയിച്ചൊരുക്കിയിട്ടുള്ള മുതുകാടിന്റെ ഇല്ല്യൂഷന്‍ ഷോയുടെ ടിക്കറ്റ് വില്പന പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. മലയാളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.malayalam.ie) കൂടി ഓണ്‍ ലൈന്‍ വഴിയും ടിക്കറ്റുകള്‍ റിസേര്‍വ് ചെയ്യാവുന്നതാണ്.മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി അയര്‌ലണ്ടിന്റെ വിവിധ ഭാഗങ്ങളിലുളള ഇന്ത്യന്‍ കമ്മ്യൂണിറ്റികളും മലയാളി കൂട്ടായ്മകളും മുതുകാട് ഷോയ്ക്കായി ആവേശപൂര്‍വം കാത്തിരിക്കുകയാണ്. വിവിധ കൌണ്ടികളില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ സൗകര്യാര്ത്ഥം കോര്ക്ക് , കാവന്‍, ലിമറിക്, വാട്ടര്‍ ഫോര്‍ഡ്, ഗോള്‍വേ തുടങ്ങിയ കൌണ്ടികളിലും ടിക്കറ്റ് വില്പന ആരംഭിച്ചു.
കൂടുതല്‍ വിവരങ്ങള്ക്കും ടിക്കറ്റിനുമായി ബന്ധപ്പെടുക.
ഡബ്ലിന്‍
ബേബി പെരേപ്പാടന്‍ 087 2930719
വി.ഡി രാജന്‍ 087 0573885
മനോജ് മന്നാത്ത് 089 9515795
കോര്ക്ക്
ബിനു തോമസ് 0851688881
റോജോ ജോര്‍ജ് 0870660320
ലിമറിക്
പ്രമോദ് 0871456254
കാവന്‍
ഫില്ജി്ന്‍ 0877563820
വാട്ടര്‍ ഫോര്‍ഡ്
ഷാജു ജോസ് 089 4424604

ഗോള്‍വേ
അരുണ്‍ 0872872822

 

Scroll To Top