Thursday May 24, 2018
Latest Updates

യുകെ മലയാളികളെ വിസ്മയത്തേരിലേറ്റിയ മജിഷ്യന്‍ മുതുകാടും സംഘവും ശനിയാഴ്ച ഡബ്ലിനില്‍; ആവേശത്തോടെ ഐറിഷ് മലയാളികള്‍.

യുകെ മലയാളികളെ വിസ്മയത്തേരിലേറ്റിയ മജിഷ്യന്‍ മുതുകാടും സംഘവും ശനിയാഴ്ച ഡബ്ലിനില്‍; ആവേശത്തോടെ ഐറിഷ് മലയാളികള്‍.

ഡബ്ലിന്‍:യുകെ മലയാളിസമൂഹത്തെ വിസ്മയത്തേരിലേറ്റിയ മജിഷ്യന്‍ ഗോപിനാഥ് മുതുകാടും സംഘവും ഒരുക്കുന്ന ‘മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷന്‌സ് ‘ ഡബ്ലിനില്‍ ജൂണ്‍ 4 ശനിയാഴ്ച അഞ്ചുമണിക്കാണ് അരങ്ങേറുന്നത്. യുകെയിലും അയര്‍ലണ്ടിലുമായി എട്ടു വേദികളിലായി അവതരിപ്പിക്കുന്ന മെഗാമാജിക്ക് ഷോയുടെ അയര്‌ലണ്ടിലെ ഏകവേദി ഡബ്ലിനിലെ ഗ്ലാസ്‌നെവിനിലുള്ള ഹെലിക്‌സ് തിയേറ്ററാണ്.അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ഹെലിക്‌സ് തിയേറ്റര്‍ വിസ്മയകാഴ്ച്ചകളുടെ മാറ്റ് വര്‍ദ്ധിപ്പിക്കും. പരിമിതമായ ടിക്കറ്റുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളിലുളള ഇന്ത്യന്‍ കമ്മ്യൂണിറ്റികളും മലയാളി കൂട്ടായ്മകളും മുതുകാട് ഷോയ്ക്കായി ആവേശപൂര്‍വം കാത്തിരിക്കുകയാണ്.

യുകെ യില്‍ വിവിധ വേദികളിലായി അവതരിപ്പിക്കപ്പെട്ട അദ്ധേഹത്തിന്റെ ഇല്ല്യൂഷന്‍ മാജിക്ക് ഷോയ്ക്ക് വന്‍ വരവേല്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ഇതാദ്യമായാണ് ഒരിന്ത്യന്‍ മാജിക്ക് സംഘം ഭാരതത്തിന്റെ് പരമ്പരാഗത ഇന്ദ്രജാലത്തെ ലോക നെറുകയിലെത്തിക്കാനുള്ള ദൌത്യവുമായി യു.കെ, യൂറോപ്പ് സന്ദര്‍ശനം നടത്തുന്നത്. മാങ്ങയണ്ടി കുഴിച്ചിട്ട് നിമിഷങ്ങള്ക്കള്ളില്‍ വന്മരമാക്കി വളര്ത്തു ന്ന ഗ്രീന്‍ മംഗോ ട്രീയും,ഇന്ത്യന്‍ ബാസ്‌ക്കറ്റ് മാജിക്കും,ചെപ്പും പന്തും ജാലവിദ്യകളും മുതുകാട് ഷോയുടെ കൊഴുപ്പ് കൂട്ടിയ ഘടകങ്ങളായിരുന്നു.ബ്രിട്ടണില്‍ ഇതുവരെ അരങ്ങേറിയ സ്റ്റേജ്‌ഷോകളില്‍ അവതരണ ശൈലിയിലും പുതുമയിലും ഷോയുടെ മികവിലും ഏറ്റവും മികച്ച ഷോ എന്നാണ് പ്രേക്ഷകസമൂഹം വിധിയെഴുതിയത്. രക്ഷിതാക്കളും കുട്ടികളും ആവേശത്തോടെ ഒഴുകിയെത്തുന്ന നിറഞ്ഞ സദസ്സില്‍ മുതുകാടിന്റെി ഇല്ല്യൂഷന് ഷോ യുടെ ജൈത്രയാത്ര തുടരുകയാണ്. പത്ത് അംഗങ്ങള്‍ അടങ്ങുന്ന മുതുകാടിന്റെരയും സംഘത്തിന്റെയും പ്രകടനം അയര്‌ലടണ്ടിലെ പ്രവാസി മലയാളികള്ക്കും കുട്ടികള്ക്കും ലഭിക്കുന്ന വിനോദത്തിന്റെിയും വിജ്ഞാനത്തിന്റെതയും അപൂര്വ്വ് അവസരമായിട്ടാണ് ഐറിഷ് മലയാളി സമൂഹം കരുതുന്നത്.

പ്രേക്ഷകര്ക് ജീവിതവിജയത്തിന് അത്മവിശ്വാസവും പ്രചോദനവും നല്കുകന്ന തരത്തില്‍ അണിയിച്ചൊരുക്കിയിട്ടുള്ള മുതുകാടിന്റെ ഇല്ല്യൂഷന്‍ ഷോയുടെ വിപുലമായ ഒരുക്കങ്ങള്‍ പൂര്ത്തിയായതായി സംഘാടകര്‍ അറിയിച്ചു.മുതുകാട് ഷോ കാണാന്‍ എത്തിച്ചേരുന്നവര്ക്ക് മിതമായ നിരക്കില്‍ ഹെലിക്‌സ് തിയേറ്ററെേിന്റ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്. മാജിക്ക്‌ഷോയ്ക്ക് ശേഷം റോയല്‍ കാറ്റേഴ്‌സ് ഒരുക്കുന്ന ബിരിയാണി ആവശ്യക്കാര്ക്ക് മിതമായ നിരക്കില്‍ ലഭ്യമാണ്.

ഹെലിക്‌സ് തിയേറ്ററില്‍ പ്രത്യേകമായി ഒരുക്കിയ കൌണ്ടറില്‍ അന്നേദിവസം ടിക്കറ്റ് വില്പനയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്ക്ക് ബന്ധപ്പെടുക.
ബേബി പെരേപ്പാടന്‍ 087 2930719
വി.ഡി രാജന്‍ 087 0573885

Scroll To Top