Saturday December 10, 2016
Latest Updates

‘ഞങ്ങള്‍ ഐഎസ് അല്ല, ഞങ്ങള്‍ക്ക് ആരെയും കൊല്ലേണ്ട,’;അയര്‍ലണ്ടിലെ ഇസ്‌ലാമിക കുടിയേറ്റക്കാരെക്കുറിച്ചുള്ള ഡോക്യുമെന്ററി ശ്രദ്ധയാകര്‍ഷിക്കുന്നു

‘ഞങ്ങള്‍ ഐഎസ് അല്ല, ഞങ്ങള്‍ക്ക് ആരെയും കൊല്ലേണ്ട,’;അയര്‍ലണ്ടിലെ ഇസ്‌ലാമിക കുടിയേറ്റക്കാരെക്കുറിച്ചുള്ള ഡോക്യുമെന്ററി ശ്രദ്ധയാകര്‍ഷിക്കുന്നു

ഡബ്ലിന്‍: ഇസ്‌ലാമിനെക്കുറിച്ചുള്ള ഭീതിയെയും തെറ്റിദ്ധാരണകളെയും തിരുത്താന്‍ ശ്രമിക്കുന്ന പുതിയ ഡോക്യമെന്ററി ‘ഐ ആം ഇമിഗ്രന്റ്’ ജനശ്രദ്ധയാകര്‍ഷിക്കുന്നു. സിറിയന്‍ ദമ്പതികളുടെ പുത്രനായി അയര്‍ലണ്ടില്‍ ജനിച്ച ആദം സബാ ആണ് ഈ ഡോക്യുമെന്ററിയുടെ ഉപജ്ഞാതാവ്.

മുസ്‌ലിങ്ങളോട് ഇടപഴകാന്‍ ഇഷ്ടപ്പെടാത്ത ഒരാള്‍ ആദമിനോട് സംസാരിക്കുന്നതും, ഏതാനും മിനിറ്റുകള്‍ നേരത്തെ സംഭാഷണത്തിനുശേഷം തന്റെ കാഴ്ചപ്പാടുകള്‍ തെറ്റായിരുന്നുവെന്ന് ഇയാള്‍ മനസ്സിലാക്കുന്നതുമാണ് ഡോക്യുമെന്ററിയിലെ ഒരു പ്രധാന രംഗം. ഈ സംഭാഷണത്തോടെ ഇസ്‌ലാമികര്‍ക്കുനേരെയുള്ള അദ്ദേഹത്തിന്റെ സമീപനത്തിന് മാറ്റും സംഭവിച്ചിട്ടുണ്ട് എന്ന് ആദമും പറയുന്നു.

995% പേര്‍ നല്ലവരായ ഒരു സമുദായത്തിലെ 1% സൈക്കോപ്പാത്തുകളായാല്‍ ആ സമുദായം മുഴുവനും അങ്ങനെയാണെന്നു വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ എന്ന ചോദ്യമാണ് ആദം ഉയര്‍ത്തുന്നത്.

ഈയിടെ ഇസ്‌ലാമികര്‍ക്കെതിരെ അയര്‍ലണ്ടില്‍ നടത്തിയ ഒരു പരിപാടിയും ഡോക്യുമെന്ററിയില്‍ പരാമര്‍ശവിധേയമാകുന്നുണ്ട്. ഈ പരിപാടിക്കെതിരെ ഒട്ടേറെ ഐറിഷുകാര്‍ രംഗത്തു വന്നിരുന്നു. തന്റെ സമൂഹത്തെ അയര്‍ലണ്ടിലെ ഭൂരിപക്ഷം പൗരന്മാരും മനസ്സിലാക്കുന്നതില്‍ സന്തോഷമുണ്ടെന്നും ആദം പറയുന്നു.

Scroll To Top