Wednesday December 07, 2016
Latest Updates

ടാലാ ആശുപത്രിയില്‍ മുസ്ലീം ഡോക്റ്റര്‍മാരുടെ സേവനം നിരാകരിച്ച സംഭവത്തില്‍ വിവാദം പുകയുന്നു :ഐ എം ഓ ഇടപെട്ടൂ 

ടാലാ ആശുപത്രിയില്‍ മുസ്ലീം ഡോക്റ്റര്‍മാരുടെ സേവനം നിരാകരിച്ച സംഭവത്തില്‍ വിവാദം പുകയുന്നു :ഐ എം ഓ ഇടപെട്ടൂ 

ടാലാ:ടാലാ ആശുപത്രിയില്‍ മുസ്ലീം ഡോക്റ്റര്‍മാരെ സേവനത്തിന് അനുവദിക്കാതിരുന്ന രോഗിയുടെ നിലപാട് ദൌര്‍ഭാഗ്യകരമെന്ന് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍.ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരെ മതത്തിന്റെയും രാജ്യത്തിന്റെയും അടിസ്ഥാനത്തില്‍ വീക്ഷിക്കുന്നത്തിനെതിരെ നടപടി വേണമെന്ന് സംഘടന ആവശ്യപ്പെട്ടു.

ഹിജാബ് ധരിച്ചതിന്റെ പേരില്‍ രണ്ടു ഡോക്റ്റര്‍മാരുടെ സേവനം രോഗി നിരാകരിച്ച സംഭവം ചൊവ്വാഴ്ച്ച ടാല ഹോസ്പിറ്റലിലാണ് നടന്നത്.പരിശോധിക്കാനെത്തിയ ഹിജാബ് ധരിച്ച ഡോക്ടര്‍ ഒരു മുസ്ലീം വിശ്വാസിയാണോയെന്നും രോഗി ചോദിച്ചു. ഇവരുടെ സേവനം വേണ്ടെന്നും മുസ്ലീം അല്ലാത്ത ഡോക്റ്ററുടെ സേവനം ലഭിക്കമെന്നും രോഗി ആവശ്യപ്പെടുകയായിരുന്നു.രണ്ടാമതെത്തിയ ഡോക്റ്ററും മുസ്ലീം തന്നെയായിരുന്നു.അദ്ദേഹത്തെ കൊണ്ടും പരിശോധിപ്പിക്കാന്‍ രോഗി തയാറായില്ല. ഇതോടെ മൂന്നാമത്തെ ഡോക്റ്ററെ രോഗിയ്ക്ക് ചികിത്സ നല്‍കാന്‍ ആശുപത്രിയ്ക്ക് നിയോഗിക്കേണ്ടി വന്നു.

രോഗിയായ അമ്മയുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് മകള്‍ പുറംലോകത്തെ അറിയിച്ചത്. അമ്മയുടെ വാദങ്ങളെ പൂര്‍ണ്ണമായും താന്‍ അനുകൂലിക്കുന്നതായി മകളും പറഞ്ഞു.

അയര്‍ലണ്ടിലെ മൂസ്ലീം ഡോക്റ്റര്‍മാര്‍ മികച്ച സേവനമാണ് നല്കുന്നതെന്ന് ഇന്‍ഡിപെന്‍ഡന്റ് കൗണ്‍സിലറായ ഡെര്‍മട്ട് ലൂണി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. മുസ്ലീം വിശ്വാസികള്‍ക്കെതിരെ സമൂഹത്തെ നയിക്കാനുള്ള ഐഎസിന്റെ നീക്കത്തിന്റെ ഭാഗമായാണോ ഈ സംഭവമെന്ന സംശയിക്കുന്നതായി അയര്‍ലണ്ട് മുസ്ലീം അസോസിയേഷന്റെ വക്താവ് പറഞ്ഞു. 

അതേ സമയം മാധ്യമങ്ങളില്‍ സംഭവത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പെരുകുകയാണ്.ദി ജര്‍ണല്‍ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ഒരു കമന്റ് നോക്കുക.അയര്‍ലണ്ടിലെ കുറച്ചു പേരെങ്കിലും തദ്ദേശിയരല്ലാത്തവരെ എങ്ങനെ വീക്ഷിക്കുന്നു എന്നതിന്റെ ഒരു സൂചന കൂടിയാണിത്. വിദേശത്തു നിന്നുള്ള ഹെല്‍ത്ത് പ്രൊഫഷനല്‍സിന് രാജ്യത്ത് പ്രാക്ടീസ് ചെയ്യാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ അനുവാദം നല്‍കിയിട്ടും ഉണ്ടാകാത്തത്ര ആശങ്കയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെയും,പാരിസ് ആക്രമണത്തിന്റെയും വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഉണ്ടാകുന്നത് എന്നാണു പഠനങ്ങളും വെളിപ്പെടുത്തുന്നത്

 

HI














Scroll To Top