Tuesday December 06, 2016
Latest Updates

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ റാലി :അയര്‍ലണ്ടിലെ മുസ്ലീം സംഘടനകള്‍ രണ്ടു തട്ടിലായി 

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ റാലി :അയര്‍ലണ്ടിലെ മുസ്ലീം സംഘടനകള്‍ രണ്ടു തട്ടിലായി 

ഡബ്ലിന്‍:ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകര നിലപാടിനെതിരെ സംയുക്ത പ്രക്ഷോഭം നടത്താനുള്ള നിലപാടില്‍ നിന്നും അയര്‍ലണ്ടിലെ ഒരു വിഭാഗം മുസ്ലീം സംഘടനകള്‍ പിന്‍മാറുന്നു.ജൂലൈ 26 ന് അയര്‍ലണ്ടിലെ ഇസ്ലാം മത വിശ്വാസികളെ ഒന്നിച്ച് അണിനിരത്തി ഡബ്ലിനില്‍ നടത്താനിരുന്ന റാലിയില്‍ നിന്നാണ് ഒരു വിഭാഗം സംഘടനകള്‍ പിന്‍മാറാന്‍ തീരുമാനിച്ചത്.

ഡബ്ലിന്‍ ഇമാമിന്റെ നേതൃത്വത്തിലാണ് ടുണിഷ്യയിലും മറ്റും നടന്ന നരഹത്യയിലടക്കം ഇസ്ലാമിക് സ്റ്റേറ്റ് പുലര്‍ത്തിയ മാനവിക വിരുദ്ധ ദര്‍ശനങ്ങള്‍ ഇസ്ലാമികമല്ലെന്ന് പ്രഖ്യാപിച്ച് ഡബ്ലിനില്‍ മാര്‍ച്ച് സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടത്.ഇതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കെയാണ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ അടക്കമുള്ള ഒരു സംഘം സംഘടനകള്‍ ബ്ലാഞ്ചസ്റ്റൗണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇമാമിനെതിരെ രംഗത്തെത്തിയത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെതിരെ ഇപ്പോള്‍ അയര്‍ലണ്ടില്‍ പ്രകടനം നടത്തേണ്ട ആവശ്യം ഇല്ലെന്നാണ് യൂ സി ഡി യ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന അയര്‍ലണ്ടിലെ ഏറ്റവും വലിയ മോസ്‌കിന്റെ നടത്തിപ്പുകാര്‍ കൂടിയായ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റററിന്റെ നിലപാട്.മാധ്യമങ്ങളിലൂടെ തങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെതിരെ പ്രതീകരിക്കുന്നുണ്ടെന്നും എന്നാല്‍ ഒരു പരസ്യപ്രകടനത്തിന് തയാറല്ലെന്നുമാണ് അവരുടെ വാദം 

Scroll To Top