Wednesday November 22, 2017
Latest Updates

അയര്‍ലണ്ടിലെ മതപഠന കേന്ദ്രങ്ങളില്‍ കുട്ടികളെ തെറ്റായ ബോധ്യങ്ങള്‍ പഠിപ്പിക്കുന്നുവെന്ന് പ്രമുഖ മുസ്ലീം പണ്ഡിതന്‍ 

അയര്‍ലണ്ടിലെ മതപഠന കേന്ദ്രങ്ങളില്‍ കുട്ടികളെ തെറ്റായ ബോധ്യങ്ങള്‍ പഠിപ്പിക്കുന്നുവെന്ന് പ്രമുഖ മുസ്ലീം പണ്ഡിതന്‍ 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ മുസ്ലീം മത പഠനകേന്ദ്രങ്ങളില്‍ ഇസ്ലാമിനെ കുറിച്ച് തെറ്റായ ബോധ്യങ്ങളാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്ന ആരോപണവുമായി പ്രമുഖ മുസ്ലീം മത പണ്ഡിതന്‍ ഐറിഷ് മുസ്ലീം പീസ് ആന്‍ഡ് ഇന്റഗ്രേഷന്‍ സെന്റര്‍ സ്ഥാപകനായ ഷേക്ക് മുഹമദ് ഉമര്‍ അല്‍ ക്വദ്രിയാണ് രാജ്യത്തെ അമ്പരപ്പിക്കുന്ന പ്രസ്ഥാവനയുമായി രംഗത്ത് വന്നത്. 

മറ്റു മതങ്ങളെ വെറുക്കാന്‍ പഠിപ്പിക്കുന്ന മുസ്ലീം മതപുരോഹിതരെയും അധ്യാപകരെയും കൊണ്ട് അയര്‍ലണ്ടിലെ ഇസ്ലാമിക പഠനശാലകള്‍ നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.മദ്രസകളിലെ വാരാന്ത്യ പഠനവേളകളില്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് ഐറിഷ് സര്‍ക്കാര്‍ പരിശോധിക്കണം.യഥാര്‍ഥ മുസ്ലീം ധര്‍മ്മങ്ങള്‍ പഠിപ്പിക്കുവാന്‍ ഒരു നിശ്ചിത സിലബസ് രൂപീകരിക്കാന്‍ അയര്‍ലണ്ടിലെ സാധാരണ മുസ്‌ളീംങ്ങളെ സര്‍ക്കാര്‍ സഹായിക്കണം’.ആര്‍ ടി ഇ ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുക്കവേ ഷേക്ക് മുഹമദ് പറഞ്ഞു.

വിനാശകരമായ ചിന്താധാരകള്‍ പഠിപ്പിക്കുന്ന മതാധ്യാപകരുടെ നിലവാരം പരിശോധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്.നിരവധി കുട്ടികളുടെ മാതാപിതാക്കള്‍ ഇതിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു.വിവിധങ്ങളായ മതസമൂഹങ്ങളോട് പരസ്പര ബഹുമാനം പുലര്‍ത്തുന്ന പാരമ്പര്യമാണ് യഥാര്‍ഥ മുസ്ലീമിന് വേണ്ടത്.എന്നാല്‍ കുട്ടികളെ മറ്റു മതങ്ങളെ വെറുക്കാന്‍ പഠിപ്പിക്കുന്നത് നീതികരിക്കാനാവില്ല.അദ്ദേഹം പറഞ്ഞു.

Scroll To Top