Wednesday April 26, 2017
Latest Updates

ഡബ്ലിനില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം അഞ്ജു ജോസഫ് നയിക്കുന്ന മ്യൂസിക് നൈറ്റ് നവംബര്‍ 15 ന് 

ഡബ്ലിനില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം അഞ്ജു ജോസഫ് നയിക്കുന്ന മ്യൂസിക് നൈറ്റ് നവംബര്‍ 15 ന് 

ഡബ്ലിന്‍ :വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം അഞ്ജു ജോസഫ് നയിക്കുന്ന മ്യൂസിക് നൈറ്റ് നവംബര്‍ 15 ന് പാമെഴ്‌സ് ടൌണിലെ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും.

രാഗാഞ്ജലി എന്ന പേരിലുള്ള ഈ സംഗീത മേളയില്‍ അയര്‍ലണ്ടിലെ അറിയപ്പെടുന്ന ഗായകരും പങ്കെടുക്കും.ഗൃഹാതിരത്വത്തിന്റെ മാധുര്യം ഉണര്‍ത്തുന്ന പഴയ ഗാനങ്ങളോടൊപ്പം ഭാവസുന്ദരമായ പുതിയ ഗാനങ്ങളും രാഗാഞ്ജലിയുടെ സവിശേഷതയായിരിക്കും.

വേള്‍ഡ് മലയാളി കൌണ്‍സില്‍ അണിയിച്ചൊരുക്കുന്ന ഈ ഗാനസന്ധ്യയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി
വേള്‍ഡ് മലയാളി കൌണ്‍സില്‍ ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത്,പ്രസിഡണ്ട് ദീപു ശ്രീധര്‍,സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍,ട്രഷറര്‍ തോമസ് മാത്യു കോട്ടയം എന്നിവര്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക് 

ഷൈബു കൊച്ചിന്‍ 0876842091
ജിപ്‌സന്‍ ജോസ് 08310332701
മാത്യൂസ് ചേലയ്ക്കല്‍ 0876369380

വാര്‍ത്ത :രാജു കുന്നക്കാട്ട്

Scroll To Top