Sunday December 04, 2016
Latest Updates

അഞ്ജു ജോസഫ് നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് ഇന്ന് ഡബ്ലിനില്‍

അഞ്ജു ജോസഫ് നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് ഇന്ന് ഡബ്ലിനില്‍

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം അഞ്ജു ജോസഫ് നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് ഇന്ന് നവംബര്‍ 15നു വൈകിട്ട് ആറിനു പാമേഴ്‌സ് ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാഗാജ്ഞലി എന്ന പേരിലുള്ള ഈ പരിപാടിയില്‍ അയര്‍ലന്റിലെ പ്രശസ്ത ഗായകരും അണിചേരും.

ഗൃഹാതുരത്വത്തിന്റെ മധുര സ്മരണകളുണര്‍ത്തുന്ന പഴയ ഗാനങ്ങളും മാസ്മരിക ഭാവങ്ങളും ചടുലതാളങ്ങളും കൈകോര്‍ക്കുന്ന പുതിയ ഗാനങ്ങളും രാഗാഞ്ജലിയുടെ സവിശേഷതയായിരിക്കും. 

ഇന്നലെ കോര്‍ക്കില്‍ അഞ്ജു ജോസഫും സംഘവും അവതരിപ്പിച്ച മ്യൂസിക്കല്‍ നൈറ്റ് കോര്‍ക്കിലെ മലയാളികള്‍ക്ക് അവിസ്മരണീയമായി. 

വിശദവിവരങ്ങള്‍ക്ക് ഷൈബു കൊച്ചിന്‍ 0876842091, ജിപ്‌സണ്‍ ജോസ് 0831032701, ജോസ് കോലംകുഴി 0871339026, ബിജു പള്ളിക്കര 0873245756, സുനില്‍ ഫ്രാന്‍സിസ് 0894893009, ജോര്‍ജ് പുറപ്പന്താനം 0858544121, മാത്യൂസ് ചേലക്കന്‍ 0876369380.

വാര്‍ത്ത : രാജു കുന്നക്കാട്ട്

Scroll To Top