Saturday May 27, 2017
Latest Updates

ഡബ്ലിനില്‍ ഇന്ന് ഇന്ത്യന്‍ സംഗീതമേള,നാട്ടുപാട്ടിന്റെ നാദസ്വരങ്ങളുമായി നാഗാലാന്‍ഡ് സംഘം 

ഡബ്ലിനില്‍ ഇന്ന് ഇന്ത്യന്‍ സംഗീതമേള,നാട്ടുപാട്ടിന്റെ നാദസ്വരങ്ങളുമായി നാഗാലാന്‍ഡ് സംഘം 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ക്രിസ്തുമസ് സംഗീതത്തിന്റെ തുകിലുയര്‍ത്താന്‍ ഇന്ത്യന്‍ സംഗീത സംഘം ഇന്ന് ഡബ്ലിനില്‍ എത്തുന്നു. നാഗാലാന്‍ഡിന്റെ പാരമ്പര്യ സംഗീതവുമായി ഇന്ത്യന്‍ സംഘം അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു.ബല്‍ജിയത്തിലെ ബ്രസല്‍സിലും,സ്‌പെയിനിലെ മാഡ്രിഡിലും നൂറുകണക്കിന് സംഗീത പ്രേമികളുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ സംഘത്തിന് അയര്‍ലണ്ടില്‍ ഒരൊറ്റ വേദിയെ ഉണ്ടാവുകയുള്ളൂ. 

 ഇന്ന് (ചൊവ്വ )ഡബ്ലിന്‍ 1 ലെ മാള്‍ബറോ സ്ട്രീറ്റില്‍ സ്പയറിന് തൊട്ടടുത്തുള്ള സെന്റ് മേരീസ് പ്രോ കത്തീഡ്രലിലാണ് സംഘത്തിന്റെ പ്രകടനം.രാത്രി എട്ടു മണിക്കാണ് പരിപാടി. നാഗാലാന്‍ഡ് സിംഗിംഗ് അംബാസഡേഴ്‌സ് എന്ന സംഗീത ഗ്രൂപ്പാണ് പ്രശസ്ത പിയാനിസ്റ്റ് നോയല്‍ ഡി ലാ റോസിന്റെ നേതൃത്വത്തില്‍ പരമ്പരാഗത നാഗാ സംഗീതത്തിന്റെ തുടികൊട്ടുമായി ഡബ്ലിനില്‍ എത്തുക.

ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും സംയുക്തമായാണ് ഇന്ത്യന്‍ സംഘത്തിന്റെ യൂറോപ്യന്‍ പര്യടനം സ്‌പോണ്‍സര്‍ ചെയ്യുന്നത്.

പരിപാടിയിലേക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ എല്ലാവരെയും ക്ഷണിക്കുന്നതായി അംബാസഡര്‍ രാധിക ലാല്‍ ലോകേഷും പ്രൊ കത്തീഡ്രല്‍ അഡ്മിനിസ്‌റ്റ്രെറ്റര്‍ ഫാ ഡാമിയന്‍ കാനോണ്‍ ഓ റൈലിയും അറിയിച്ചു.ഇന്ത്യക്കാര്‍ എല്ലാവരും പരിപാടിക്ക് പരമാവധി പ്രചരണം നല്‍കണമെന്നും അംബാസഡര്‍ അഭ്യര്‍ഥിച്ചു. പ്രവേശനം സൗജന്യമാണ് 

Scroll To Top