Saturday December 10, 2016
Latest Updates

ശാശ്വതീകാനന്ദസ്വാമികളെ കൊന്ന് പുഴയില്‍ തള്ളിയത് തന്നെയെന്ന് സ്വാമി പ്രകാശാനന്ദ

ശാശ്വതീകാനന്ദസ്വാമികളെ കൊന്ന് പുഴയില്‍ തള്ളിയത് തന്നെയെന്ന് സ്വാമി പ്രകാശാനന്ദ

കോഴിക്കോട്: ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ. സ്വാമിയെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നെന്നു അദ്ദേഹം ആരോപിച്ചു. മൃതദേഹം തെരയുമ്പോള്‍ മറുകരയിലേക്ക് ഒരാള്‍ നീന്തുന്നത് കണ്ടു.
സ്വാമിയുടെ തലയില്‍ ഇടിക്കട്ട കൊണ്ട് ഇടിച്ച പാടുകളുണ്ടായിരുന്നെന്നും പ്രകാശാനന്ദ പറഞ്ഞു. ഇടിക്കട്ട കൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തെ പുഴയില്‍ തള്ളിയതാകാമെന്ന് സംശയിക്കുന്നു. പുഴയോട് ചേര്‍ന്ന കല്‍ക്കെട്ടിനുള്ളില്‍ കിടത്തിയതുപോലെയായിരുന്നു മൃതദേഹം. ഒഴുക്കുള്ള പുഴയില്‍ ഇങ്ങിനെ സംഭവിക്കില്ല. അന്വേഷണഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ശിവഗിരി മഠം പ്രസിഡണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ ശാശ്വതീകാനന്ദയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും പ്രകാശാനന്ദ ഒഴിഞ്ഞു മാറുകയായിരുന്നു. ബിജു രമേശിന്റെ പരാതിയില്‍ ശാശ്വാതീകാനന്ദ സ്വാമിയുടെ മരണത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്വാമി പ്രകാശാനന്ദയുടെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമാകും.

Scroll To Top