Sunday December 11, 2016
Latest Updates

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. തൃശൂര്‍ ചേനം പുതുപ്പള്ളിയില്‍ ഷിബിനെ പളനിയിലെ ലോഡ്ജില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന പിതാവ് സുരേന്ദ്രനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പോലീസ് കണ്ടത്തിയത്. ഇരിങ്ങാലക്കുട ഡിവൈ എസ്പി വര്‍ഗ്ഗീസ്, ചേര്‍പ്പ് സിഐ കെ സി സേതു എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി. കൊലപാതകശ്രമത്തിന് ഷിബിന്റെ പേരില്‍ കേസെടുത്തെങ്കിലും, സംഭവത്തില്‍ നേരിട്ട് പങ്കില്ലാത്തതിനാല്‍ സുരേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിന് ഇയാള്‍ക്കെതിരെയും കേസെടുക്കും.

ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതരയോടെ അരിമ്പൂര്‍ കുന്നത്തങ്ങാടി കോവില്‍ റോഡിലാണ് സംഭവം നടന്നത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയെ പ്രതി പിന്നില്‍ നിന്നും കാറിടിപ്പിച്ചു വീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും പ്രതി കാര്‍ മുന്നോട്ട് ഓടിച്ചു പോയി. എന്നാല്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നുവെന്നു കണ്ട പ്രതി, കാര്‍ അമിത വേഗത്തില്‍ തിരിച്ച്, റോഡില്‍ നിന്ന എല്ലാവരെയും ഇടിച്ചു തെറിപ്പിച്ച ശേഷം പിന്നീടും യുവതിയുടെ ദേഹത്തു കയറ്റി. തുടര്‍ന്ന് അരിമ്പൂര്‍ ഭാഗത്തേക്ക് കാര്‍ പാഞ്ഞു പോയി എന്നും ദ്രിക്‌സാക്ഷികള്‍ പറയുന്നു.

കാര്‍ പിന്നീട് പാലക്കലുള്ള ഷിബിന്റെ ബന്ധുവീടിനോട് ചേര്‍ന്നുള്ള വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. സ്‌കൂള്‍ കാലത്ത് തുടങ്ങിയ പ്രണയാഭ്യര്‍ത്ഥന തുടര്‍ച്ചയായി നിരസിച്ചതാണ് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ഷിബിനെ പ്രേരിപ്പിച്ചത്. വീട്ടുകാര്‍ ഇടപെട്ട് താക്കീത് ചെയ്തിട്ടും ഷിബിന്‍ പ്രണയാഭ്യര്‍ത്ഥന തുടരുകയായിരുന്നു.

Scroll To Top