Friday December 09, 2016
Latest Updates

ലോഗോ നീളം കൂടി; ഇന്ത്യന്‍ താരം മുരളി വിജയ്ക്ക് പിഴശിക്ഷ

ലോഗോ നീളം കൂടി; ഇന്ത്യന്‍ താരം മുരളി വിജയ്ക്ക് പിഴശിക്ഷ

ബംഗ്ലാദേശിനെതിരെയുള്ള ഏക ടെസ്റ്റില്‍ ഐ സി സിയുടെ ലോഗോ നിയമം തെറ്റിച്ചതിന് ഇന്ത്യന്‍ ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍ മുരളി വിജയ്ക്ക് പിഴ ചുമത്തി. മാച്ച് ഫീസിന്റെ 25 ശതമാനമാണ് ഐസിസി പിഴയായി ചുമത്തിയിരിക്കുന്നത്.

ഐ സി സി നിഷ്‌കര്‍ശിക്കുന്നതനുസരിച്ച് ബാറ്റില്‍ ഒന്‍പത് ഇഞ്ചുവരെയെ ലോഗോ പതിക്കാവൂ. ഇതാണ് വിജയ് തെറ്റിച്ചത്. മത്സരത്തില്‍ വിജയ് 150 റണ്‍സെടുത്തിരുന്നു. 2010ലും ലോഗോ നിയമം തെറ്റിച്ചതിന് വിജയ്ക്ക് ഐ സി സി പിഴ ചുമത്തിയിരുന്നു. ആര്‍.അശ്വിനും ചേതേശ്വര്‍ പുജാരയുമാണ് ലോഗോ നിയമം ലംഘിച്ചതിന് പിഴ ചുമത്തപ്പെട്ട മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

അതേസമയം, ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സരം സമനിലയിലായതോടെ ഐസിസിയുടെ ടീം റാങ്കിങ്ങില്‍ ഇന്ത്യക്ക് ഒരു സ്ഥാനം നഷ്ടമായി. ടീം റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ നാലാം സ്ഥാനത്തേക്കിറങ്ങി. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

 

Scroll To Top