Saturday December 10, 2016
Latest Updates

മണ്‍സ്റ്റര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി നിലവില്‍ വരുന്നു

മണ്‍സ്റ്റര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി നിലവില്‍ വരുന്നു

ട്രേലി : മണ്‍സ്റ്റര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി നിലവില്‍ വരുന്നു.ട്രേലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും കോര്‍ക്കിലെ
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും സംയുക്തമായാണ് മണ്‍സ്റ്റര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നത്.
ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ മൂന്നാം ഘട്ടം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിന് രണ്ട് സ്ഥാപനങ്ങളും ചേര്‍ന്ന് സമര്‍പ്പിച്ച പ്രപ്പോസല്‍ മികച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഓ സുള്ളിവന്‍ പറഞ്ഞു. ഒരു അന്താരാഷ്ട്ര പാനലാണ്പ്രപ്പോസല്‍ പരിശോധിച്ചത്. ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ നിബന്ധനകള്‍ ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് സമര്‍പ്പിച്ച പ്രപ്പോസല്‍ പാലിക്കുന്നുണ്ടോ എന്ന് പാനല്‍ പരിശോധിച്ചുതൃപ്തി വരുത്തി.

ഇരു സ്ഥാപനങ്ങളിലെയും അധ്യാപകരുടെ യോഗ്യത, എന്റോള്‍ ചെയ്ത ബിരുദാനന്തര ബിരുദവിദ്യാര്‍ത്ഥികളുടെ അനുപാതം. 90 ശതമാനം അക്കാദമിക് വിദഗ്ദര്‍ക്കും ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത, 45 ശതമാനത്തിനു ഡോക്ടറല്‍ഡിഗ്രി തുടങ്ങിയ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച വിദഗ്ദ സമിതി അതും അനുയോജ്യമാണെന്ന് കണ്ടെത്തി

Scroll To Top