Saturday December 03, 2016
Latest Updates

മൂന്നാറില്‍ രാഷ്ട്രീയക്കാരുടെ പേക്കൂത്ത്,പെണ്‍പിളൈ ഒരുമൈ സമരക്കാരുടെ നേരേ കല്ലേറ് 

മൂന്നാറില്‍ രാഷ്ട്രീയക്കാരുടെ പേക്കൂത്ത്,പെണ്‍പിളൈ ഒരുമൈ സമരക്കാരുടെ നേരേ കല്ലേറ് 

മൂന്നാര്‍:മൂന്നാറില്‍ പെണ്‍പിളൈ ഒരുമൈ സമരക്കാര്‍ക്ക് നേരെ രാഷ്ടീയ ട്രേഡ് യൂണിയന്‍ സമരക്കാരുടെ കല്ലേറ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും രാഷ്ട്രീയക്കാര്‍ കല്ലെറിഞ്ഞു. ഇതേ തുടര്‍ന്ന് പോലീസ് പോലീസ് ലാത്തി വീശിയതാണ് സംഘര്‍ഷത്തിന് വഴിതെളിച്ചത്.

പെണ്‍പിളൈ ഒരുമൈ സമരക്കാരെ സ്ത്രീതൊഴിലാളികള്‍ ഉപേക്ഷിക്കുമെന്നും രാഷ്ട്രീയ ട്രേഡ് യൂണിയനുകള്‍ക്ക് പിന്നില്‍ അണിനിരക്കുമെന്നും പ്രസ്താവിച്ചു കൊണ്ടിരുന്ന രാഷ്ട്രീയ നേതാക്കളുടെ വാക്കുകള്‍ കേള്‍ക്കാതെ പെണ്‍പിളൈ ഒരുമൈ സമരക്കാരോടൊപ്പം സ്ത്രീതൊഴിലാളികള്‍ നിലയുറപ്പിച്ചതോടെയാണ് ക്ഷുഭിതരായ ഏതിര്‍വിഭാഗത്തിന്റെ പിന്തുണയോടെ ഒരു സംഘം ആള്‍ക്കാര്‍ പെണ്‍പിളൈ ഒരുമൈയ്ക്ക് എതിരെ കല്ലെറിഞ്ഞത്.മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരു പോലീസുകാരനും സംഘര്‍ഷത്തില്‍ പരിക്കേറ്റു.

ശമ്പള ബോണസ് പരിഷ്‌കരണം ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തുന്ന സമരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.തൊഴിലാളി യൂണിയനുകളും പെണ്‍പിളെ ഒരുമൈ പ്രവര്‍ത്തകും വെവ്വേറെയാണ് മൂന്നാറില്‍ സമരം നടത്തുന്നത്. തങ്ങള്‍ക്കൊപ്പം ചേരാന്‍ തയ്യാറാകാത്ത പെണ്‍പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെകതിരെ പരസ്യമുദ്രാവാക്യങ്ങളുയര്‍ത്തിയാണ് യൂണിയന്‍കാര്‍ സമരം നടത്തുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും മുദ്രാവാക്യങ്ങളുയര്‍ത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.ശമ്പള ബോണസ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നടന്ന ആദ്യ പി.എല്‍.സി യോഗം പരാജയപ്പെട്ടതോടെയാണ് തൊഴിലാളി സംഘടനകള്‍ അനിശ്ചിതകാല പണി മുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ പെണ്‍പിളെ ഒരുമൈ പ്രവര്‍ത്തകര്‍ യൂണിയന്‍ തീരുമാനത്തോട് സഹകരിച്ചിരുന്നില്ല.

 

Scroll To Top