Tuesday June 27, 2017
Latest Updates

അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ട് വിഭവം ചിക്കന്‍ ടിക്ക മസാല,ബോംബേ പാന്‍ട്രി മികച്ച ഇന്ത്യന്‍ ടേക്ക് എവേ

അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ട് വിഭവം ചിക്കന്‍ ടിക്ക മസാല,ബോംബേ പാന്‍ട്രി മികച്ച ഇന്ത്യന്‍ ടേക്ക് എവേ

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഏറ്റവും മികച്ച ടേക്ക് എവേയായി താലയിലെ ലൈ ഗാര്‍ഡന്‍ തെരഞ്ഞെടുത്തു.ചൊവ്വാഴ്ചയാണ് ഡബ്ലിനിലെ ഫാലണ്‍ ആന്‍ഡ് ബൈറണ്‍, ജസ്റ്റ് ഈറ്റ് നാഷണല്‍ ടേക്ക് എവേ അവാര്‍ഡ്സ് പ്രഖ്യാപിച്ചത്. ചൈനീസ് ടേക്ക് എവേയാണ് ലൈ ഗാര്‍ഡന്‍.

ഡബ്ലിനിലെ മികച്ച ടേക്ക് എവേയായും, രാജ്യത്തെ മികച്ച ചൈനീസ് ടേക്ക് എവേയായും ലൈ ഗാര്‍ഡനെ തന്നെ തെരഞ്ഞെടുത്തു.

2016ല്‍ അയര്‍ലണ്ടിലെ ജനങ്ങളുടെ ഇഷ്ടഭക്ഷണമായി തെരഞ്ഞെടുത്തത് ചിക്കന്‍ ടിക്ക മസാലയാണ്.ശുദ്ധ ഇന്ത്യന്‍ വിഭവമായ ചിക്കന്‍ ടിക്കാ മസാലയെ ഏഷ്യക്കാരുടെ പൊതു വിഭവമായാണ് ഇപ്പോള്‍ കരുതുന്നത്.അയര്‍ലണ്ടില്‍ ഏറ്റവും മികച്ച കറി ലഭിക്കുന്ന സ്ഥലമായി റാത്ത്മൈന്‍സിലെ സബാട്ടോ ഗോയെയും ജസ്റ്റ് ഈറ്റ് ഉപഭോക്താക്കള്‍ തെരഞ്ഞെടുത്തു.

ഏറ്റവും ആരോഗ്യകരമായ ഭക്ഷണം വിളമ്പുന്ന ടേക്ക് എവേയായി തെരഞ്ഞെടുത്ത് അയര്‍ലണ്ടിലെ ‘ചോപ്പ്ഡ്’നെ ആണ്.

രാജ്യത്തെ മികച്ച ഇന്ത്യന്‍ ടേക്ക് എവേയായി തെരഞ്ഞെടുത്തത് ഫെയര്‍വ്യൂവിലെ ബോംബെ പാന്‍ട്രിയെയാണ്.

ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

bom-pan

 

Scroll To Top