Thursday December 08, 2016
Latest Updates

യാത്ര ചെയ്യാം,ചരക്കുകളും കയറ്റാം,പുതിയ വണ്ടി കേരളാ വിപണിയില്‍

യാത്ര ചെയ്യാം,ചരക്കുകളും കയറ്റാം,പുതിയ വണ്ടി കേരളാ വിപണിയില്‍

കൊച്ചി : ഐഷര്‍ മോട്ടോഴ്‌സിന്റെ ഭാഗമായ ഐഷര്‍ പോളാരിസ് ഇന്‍ഡസ്ട്രീസ് വിവിധ ഉദ്ദേശങ്ങള്‍ക്കായി ചെറുകിട വ്യാപാരികള്‍ക്ക് വേണ്ടി പുറത്തിറക്കിയ മള്‍ട്ടിക്‌സ് കേരള വിപണിയിലെത്തി. ഇന്ത്യയില്‍ 5.8 കോടി വരുന്ന ചെറുകിട വ്യാപാര സമൂഹത്തിനുവേണ്ടി പ്രത്യേകരീതിയില്‍ വിഭാവനം ചെയ്ത വാഹനമാണ് മള്‍ട്ടിക്‌സ്. പ്രത്യേകം രൂപകല്പന ചെയ്ത ഡീസല്‍ എഞ്ചിനാണ് മള്‍ട്ടിക്‌സിനുള്ളത്. എ എക്‌സ് പ്ലസ്, എം എക്‌സ് എന്ന രണ്ടു മോഡലുകള്‍ നാലു നിറങ്ങളിലായാണ് കേരളത്തിലെത്തുന്നത്. 2,69,702 രൂപയാണ് കേരളത്തിലെ എക്‌സ് ഷോറൂം വില.
ചെറുകിട വ്യവസായ സംരംഭകര്‍ക്കായി പ്രത്യേകമായി ഈ നൂതന ആശയം വികസിപ്പിച്ചെടുത്ത് അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നതായി ഐഷര്‍ പൊളാരിസ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീഷ്.സി.വര്‍മ്മ പറഞ്ഞു. ഒരു ചെറുകിട സംരംഭകന് അവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും
ഒരുക്കിയാണ് മള്‍ട്ടിക്‌സ് രൂപ കല്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താവിന് വിശാലമായ സൗകര്യങ്ങളാണ് മള്‍ട്ടിക്‌സ് ഒരുക്കുന്നത്. കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കും, വ്യവസായ ആവശ്യത്തിനും, വൈദ്യുതോര്‍ജ്ജ ഉത്പാദനത്തിനും ഉതകുന്ന രീതിയിലാണ് മള്‍ട്ടിക്‌സിന്റെ എന്‍ജിനീയറിംഗ് രൂപ കല്പന. കുടുംബത്തിലെ അഞ്ചു പേര്‍ക്ക് വിശാലമായി ഇരുന്ന് സഞ്ചരിക്കാം 3 മിനിട്ടിനുള്ളില്‍ സീറ്റുകള്‍ ക്രമീകരിച്ച് അഞ്ചുപേര്‍ക്ക് യാത്രചെയ്യാനും പുനര്‍ക്രമീകരിച്ച് വ്യാവസായിക ആവശ്യങ്ങള്‍ക്ക് സാധനങ്ങള്‍ കൊണ്ടുപോകാനുള്ള ബൂട്ട് സ്‌പെയ്‌സാക്കാനും സാധിക്കും. 1918 ലിറ്ററാണ് സ്റ്റോറേജ് സൗകര്യം.
വളരെ വിശദമായ ഉപഭോക്തൃപഠനത്തിനുശേഷമാണ് മള്‍ട്ടിക്‌സ് നിര്‍മ്മിച്ചിട്ടുള്ളത്. ലിറ്ററിന് 28.45 മൈലേജ് ഉള്ള ഡീസല്‍ എന്‍ജിനാണ് മള്‍ട്ടിക്‌സിന് ഉള്ളത്. ട്യൂബുലര്‍ ഫ്രൈയിം സ്ട്രക്ചര്‍, റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം തുടങ്ങിയവ മികച്ച സ്ട്രക്ച്ചറല്‍ സ്റ്റെബിലിറ്റി ഉറപ്പുവരുത്തുന്നു. വാഹനത്തിന്റെ ഫ്‌ളക്‌സിടഫ് ബോഡി മികച്ച ഊര്‍ജ്ജക്ഷമതയും ഡ്യൂറബിലിറ്റിയും നല്കുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കഠിനമായ റോഡുകളില്‍ 18,00,000 കിലോമീറ്റര്‍ പരീക്ഷണ ഡ്രൈവ് ചെയ്ത
സുരക്ഷിതത്വവും ഈടും ഉറപ്പാക്കിയാണ് മള്‍ട്ടിക്‌സ് എത്തുന്നത്.
മള്‍ട്ടിക്‌സിന്റെ ഏറ്റവും പ്രധാന പ്രത്യേകതയാണ് വൈദ്യുതി ഉത്പാദനം. 3 കിലോവാട്ട് വരെ വൈദ്യുതോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ മള്‍ട്ടിക്‌സിനാകും. വീടുകളില്‍ ലൈറ്റ് തെളിക്കാനും ഡ്രീല്ലിംഗ് മെഷീന്‍, ഡി.ജെ സിസ്റ്റം, വാട്ടര്‍ പമ്പ് തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാനും ഇതുകൊണ്ട് സാധിക്കും.
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി ചോള മണ്ഡലം ഇന്‍വെന്റ്‌മെന്റ് ഫിനാന്‍സ് കമ്പനിയുമായും (ചോള) ശ്രീറാം ഫിനാന്‍സുമായും കമ്പനി ധാരണയിലെത്തിയിട്ടുണ്ട്. വാഹനവിലയുടെ 90 ശതമാനം വരെ ഫിനാന്‍സ് ലഭിക്കും. 2999 രൂപയ്ക്ക് അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവും ഉണ്ട്.

Scroll To Top