Thursday January 18, 2018
Latest Updates

ലീംറിക്കില്‍ സ്‌കൂളിലേയ്ക്ക് നടന്നു പോയ കുട്ടികളെ കൊള്ളയടിച്ചു 

ലീംറിക്കില്‍ സ്‌കൂളിലേയ്ക്ക് നടന്നു പോയ കുട്ടികളെ കൊള്ളയടിച്ചു 

ലീംറിക്ക്:സ്‌കൂളിലേയ്ക്ക് നടന്നു പോയ കുട്ടികളെ ആക്രമിച്ചു മൊബൈലും പേഴ്‌സും കൊള്ളയടിച്ചു.ഒരു ആണ്‍ കുട്ടിയേയും രണ്ടു പെണ്‍കുട്ടികളെയുമാണ് ലീംറിക്ക് അത്‌ലൂന്‍കാഡ് ബോട്ട് ക്ലബ്ബിനും ലീ എസ്റ്റേറ്റിനും ഇടയിലുള്ള ഇടവഴിയില്‍ വെച്ച് അഞ്ജാതനായ ഒരാള്‍ ഭീഷണി പെടുത്തി മോഷണം നടത്തിയത്.ഇന്ന് രാവിലെയായിരുന്നു സംഭവം.
കുട്ടികള്‍ക്ക് കാര്യമായ പരിക്കേറ്റില്ല.എങ്കിലും സംഭവം ഇന്ന് രാവിലെ ലീംറിക്ക് നഗരത്തെ സംഭീതിയിലാഴ്ത്തി. ലീംറിക്ക് സിറ്റിയില്‍ കനത്ത പരിശോധന നടത്തിയ ഗാര്‍ഡ ഇതുമായി ബന്ധപ്പെട്ട് ഒരു 20 വയസുകാരനെ അറസ്റ്റ് ചെയ്തു.

Scroll To Top