Saturday June 24, 2017
Latest Updates

കുടിയേറ്റക്കാര്‍ക്ക് അയര്‍ലണ്ടിനെക്കുറിച്ച് ഒറ്റ വാക്കില്‍ പറയാനുള്ളത്?

കുടിയേറ്റക്കാര്‍ക്ക് അയര്‍ലണ്ടിനെക്കുറിച്ച് ഒറ്റ വാക്കില്‍ പറയാനുള്ളത്?

അയര്‍ലണ്ടിനെക്കുറിച്ച് ഒറ്റ വാക്കില്‍ നിങ്ങള്‍ക്ക് എന്താണ് പറയാന്‍ കഴിയുക? അയര്‍ലണ്ടില്‍ കുടിയേറ്റക്കാരായി എത്തിയ ചെറുപ്പക്കാര്‍ ഈ രാജ്യത്തെക്കുറിച്ച് ഒറ്റ വാക്കില്‍ പറയുന്നതിന്റെ വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാണ്.

‘ഗ്രീന്‍’,’ ‘മാജിക്കല്‍,’ മ്യൂസിക്കല്‍,’ ‘വെറ്റ്,’ ‘ചാലഞ്ചിങ്’ തുടങ്ങിയ വാക്കുകളാണ് അയര്‍ണ്ടിനെ വിശേഷിപ്പിക്കാനായി ഇവരില്‍ പലരും തെരഞ്ഞെടുത്തിരിക്കുന്നത്. തുടര്‍ന്ന് രാജ്യത്തെ ഒരു പേരിലോ, ഭക്ഷണത്തിലോ, ഡ്രിങ്കിലോ, മൂഡിലോ, പാട്ടിലോ വിശേഷിപ്പിക്കാനും ഇവരോട് ചോദിക്കുന്നു.

ഇപ്പോള്‍ ലോസ് ആഞ്ചലസില്‍ താമസിക്കുന്ന അര്‍ജന്റൈന്‍സ്പാനിഷ് യുവതിയായ ക്ലാര ബേസ് മൊറാന്‍ഡിയാണ് ഈ വീഡിയോ നിര്‍മ്മിച്ച് സെന്റ് പാട്രിക്‌സ് ഡേയില്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. രണ്ടു വര്‍ഷക്കാലം ഡബ്ലിനില്‍ ജീവിച്ച ഇവര്‍ താനടക്കമുള്ള കുടിയേറ്റക്കാര്‍ ഈ ദ്വീപുമായി പ്രണയത്തിലായതായും പറയുന്നു.

Scroll To Top