Tuesday September 19, 2017
Latest Updates

ലീമറിക്ക് യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യാക്കാര്‍ മാത്രമടങ്ങിയ എം എസ് സി നഴ്‌സിംഗ് ബാച്ചിന് ചരിത്ര വിജയം ! 90 % മലയാളികള്‍ ..

ലീമറിക്ക് യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യാക്കാര്‍ മാത്രമടങ്ങിയ എം എസ് സി നഴ്‌സിംഗ് ബാച്ചിന് ചരിത്ര വിജയം ! 90 % മലയാളികള്‍ ..

ul lലീമെറിക്ക് :അയര്‍ലണ്ടിലെ പ്രശസ്തമായ ലീമെറിക്ക് യൂണിവേഴ്‌സിറ്റി കോളജിലെ എം എസ് സി നഴ്‌സിംഗ് സ്റ്റഡീസ് കോഴ്‌സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മാത്രം ഉള്‍പ്പെട്ട ബാച്ചിന് ചരിത്ര വിജയം.സുവര്‍ണ്ണ ജൂബിലിയിലേയ്ക്ക് അടുക്കുന്ന ലീമെറിക്ക് യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായാണ് നൂറു ശതമാനവും നോണ്‍ ഐറിഷ് വിഭാഗത്തില്‍പ്പെട്ട ഒരു ബാച്ച് മുഴുവന്‍ ഉന്നത വിജയം നേടുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.ഈ ബാച്ചിലെ 90 % വിദ്യാര്‍ഥികളും മലയാളികളാണ്.

2013 ല്‍ അയര്‍ലണ്ടിലെ പ്രമുഖമായ എഡ്യുക്കേഷനല്‍ കണ്‍സല്‍ട്ടന്റായ ഓ ബ്രിയാന്‍ അസോസിയേറ്റ്‌സ് മുഖേനെ അയര്‍ലണ്ടില്‍ എം എസ് സി നഴ്‌സിംഗ് പഠനത്തിന് എത്തിയ 11 പേരടങ്ങിയ സംഘത്തിന്റെ ഗ്രാജ്വേഷന്‍ ചടങ്ങുകള്‍ വര്‍ണ്ണശബളമായ ആഘോഷങ്ങളോടെ ലീമെറിക്ക് യൂണിവേഴ്‌സിറ്റി കോളജില്‍ വെച്ചു നടത്തപ്പെട്ടു.

ലീമെറിക്ക് യൂണിവേഴ്‌സിറ്റി പ്രസിഡണ്ട് പ്രൊഫ.ഡോണ്‍ ബറി ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നല്‍കി.അറുപതിനായിരത്തോളം വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങിയ ഈ കലാലയത്തില്‍ നിന്നും പ്രശസ്തവിജയം നേടിയ പുതിയ ബിരുദാനന്തര ബിരുദധാരികളും മികവിന്റെ പുതിയ അമ്പാസിഡര്‍മാരായി പ്രശോഭിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ അനുമോദിക്കുന്ന പ്രത്യേക ചടങ്ങില്‍ ഓ ബ്രിയാന്‍ അസോസിയേറ്റ്‌സിന്റെ ചെയര്‍മാന്‍ ലിയോ ഓ ബ്രിയാന്‍,കോഴ്‌സ് ഡയറക്റ്റര്‍ ഡോ.കാതലീന്‍ മാര്‍ക്കി എന്നിവര്‍ സന്നിഹിതരായിരുന്നു.

മലയാളി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആവശ്യമായ എല്ലാ സഹായവും ചെയ്യാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ലിയോ ഓ ബ്രിയാന്‍ പറഞ്ഞു.

അയര്‍ലണ്ടില്‍ പഠിക്കാനെത്തിയ മലയാളി വിദ്യാര്‍ഥികള്‍ ഉജ്ജ്വലമായ പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് കോഴ്‌സ് ഡയറക്റ്റര്‍ ഡോ.കാതലീന്‍ മാര്‍ക്കി പറഞ്ഞു.മറ്റൊരു ഗ്രൂപ്പിലും കാണാത്തത്ര ഒരുമയും അര്‍പ്പണ ബോധവും ജിജ്ഞാസയും മലയാളി വിദ്യാര്‍ഥികളുടെ ബാച്ച് പുലര്‍ത്തിയതാണ് ഈ തകര്‍പ്പന്‍ വിജയത്തിന് കാരണമെന്ന് ഡോ.കാതലീന്‍ മാര്‍ക്കി വ്യക്തമാക്കി.പഠനം തീര്‍ന്നുവെങ്കിലും ലീമറിക്ക് യൂണിവേഴ്‌സിറ്റിയുടെ വാതിലുകള്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കപ്പെടാനാവും വിധം തുറന്നു കിടക്കുമെന്ന് കോഴ്‌സ് ഡയറക്റ്റര്‍ പറഞ്ഞു.OBR

മികച്ച വിജയത്തിന്റെ ആഹ്ലാദ കൊടുമുടിയിലായിരുന്നു ലിമറിക്കിലെ വിദ്യാര്‍ഥികള്‍.കോഴ്‌സ് ഫാക്കല്‍റ്റിയും ,ഓ ബ്രിയാന്‍ അസോസിയേറ്റ്‌സുമാണ് തങ്ങളുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

‘അഭിമാനത്തിന്റെ നിമിഷങ്ങളാണ് ഇത്.ഞങ്ങളുടെ ശിരസ് അഭിമാനത്താല്‍ ഉയര്‍ന്നു നില്‍ക്കുന്നു.വിജയത്തിന്റെ പൊന്‍തൂവലണിയാന്‍ സഹായിച്ചവര്‍ക്ക് നന്ദി..എം എസ് സി നഴ്‌സിംഗ് ക്ലാസ് പ്രസിഡണ്ട് ശ്രീഹരി വിനോബ്ജി പറഞ്ഞു.

soumy‘ലീമറിക്കിലെ ഒരു വര്‍ഷത്തെ പഠനം കൊണ്ട് ഞാനൊരു പുതിയ വ്യക്തിയായി മാറി’യെന്ന് ചടങ്ങില്‍ പങ്കെടുത്ത സൗമ്യ ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തി.’മറ്റ് പാശ്ചാത്യ യൂണിവേഴ്‌സിറ്റികളെ അപേക്ഷിച്ച് എണ്ണത്തില്‍ പരിമിതമായ പ്രവേശനം അനുവദിക്കുന്നു എന്നതിനാല്‍ ഞങ്ങള്‍ക്കോരോര്‍ത്തര്‍ക്കും വ്യക്തിഗതമായ ശ്രദ്ധയും പരിഗണനയും ലഭിച്ചു.പഠനം മാത്രമല്ല.പുതിയ അന്വേഷണത്വര വളര്‍ത്തിയെടുക്കുവാനും ലിമറിക്ക് യൂണിവേഴ്‌സിറ്റി ഞങ്ങള്‍ക്ക് മുമ്പില്‍ തുറന്നു’.സൗമ്യ പറഞ്ഞു.നാട്ടില്‍ നിന്നും ഐ ഇ എല്‍ റ്റി എസ് പാസ്സായിയെത്തിയ സൗമ്യയ്ക്ക് ഇതിനകം തന്നെ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ ലഭിച്ച് ഇപ്പോള്‍ കൗണ്ടി ക്ലയറില്‍ സ്റ്റാഫ് നഴ്‌സായി ജോലി ആരംഭിച്ചുകഴിഞ്ഞു.

soumyഅയര്‍ലണ്ടിലെ മലയാളി സാന്നിധ്യവും മികച്ച രീതിയില്‍ പഠിക്കാനുള്ള സൌകര്യങ്ങളുമാണെന്ന് തന്നെ ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിച്ചതെന്ന് കെവിന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.

എം എസ് സി നഴ്‌സിംഗ് ചെയ്യാന്‍ അയര്‍ലണ്ട് പോലെ ഉത്തമമായ ഒരു രാജ്യം തിരഞ്ഞെടുക്കാനായതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച സലീല സ്റ്റാന്‍ലി സുഹൃത്തുക്കളെയും പരിചയക്കാരെയും ഇങ്ങോട്ടേയ്ക്ക് ശിപാര്‍ശ ചെയ്യാന്‍ മടിക്കില്ലെന്ന് വ്യക്തമാക്കി.

ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു കാമ്പസില്‍ പഠിക്കാന്‍ കഴിഞ്ഞതിലുള്ള ആഹ്‌ളാദത്തിലാണ് സംഗീത സതീഷ് .പുതിയ രാജ്യത്തെത്തിയപ്പോള്‍ ആദ്യമൊക്കെ കുറയൊക്കെ ക്ലേശിക്കേണ്ടി വന്നെങ്കിലും ഇവിടുത്തെ ജീവിത ശൈലിയോടും കാലാവസ്ഥയോടും പെട്ടന്ന് തന്നെ ഇഴുകി ചേരാനായതായി സംഗീത സതീഷ് ഓര്‍മിച്ചു.UNNI

എം എസ് സി നഴ്‌സിംഗ് കോഴ്‌സിനോടൊപ്പം ഐ ഇ എല്‍ റ്റി എസ്സും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വല്യ ഒരു നേട്ടമായി അഭിലാഷ് രാമചന്ദ്രന്‍ പറയുന്നു.’നഴ്‌സിംഗ് ക്ലാസില്‍ ഞങ്ങള്‍ക്ക് എന്ത് സംശയവും എപ്പോള്‍ വേണമെങ്കിലും ചോദിക്കാമായിരുന്നു.തീര്‍ച്ചയായുംഅക്കാദമിക് രംഗത്ത് ഉന്നത നിലവാരം പുലര്‍ത്താന്‍ മാത്രമല്ല വ്യക്തിപരമായി ഞങ്ങളെ കൈപിടിച്ചു നടത്തുവാനും ഓരോ അധ്യാപകര്‍ക്കുമായി.മറ്റൊരു രാജ്യത്തും ഒരു വിദേശ വിദ്യാര്‍ഥിയ്ക്ക് ഇത്ര പരിഗണന ലഭിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്’അഭിലാഷ് ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.നഴ്‌സിംഗ് ബോര്‍ഡില്‍ രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിച്ചു കാത്തിരിക്കുന്ന അഭിലാഷും ക്ലെയറിലെ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുന്നുണ്ട്.’സാമ്പത്തികമായി എം എസ് സി പഠനം ഏറെ മെച്ചമായിരുന്നു.ഞങ്ങള്‍ ഇവിടെ പഠിക്കാന്‍ ചിലവഴിച്ച തുക ഞങ്ങള്‍ക്ക് ഇതിനകം ഇവിടെ ജോലി ചെയ്ത് കണ്ടെത്താനായി.’അഭിലാഷ് രാമചന്ദ്രന്‍ പറയുന്നു.

‘ഇവിടെ എത്തി മൂന്നു മാസത്തിനുള്ളില്‍ എനിക്ക് ജോലി ലഭിച്ചു’.ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ജിമ്മി ജോസ് പറയുന്നു.’ആദ്യ ബാച്ചായാതിനാല്‍ ചിലര്‍ക്കൊക്കെ പെട്ടന്ന് ജോലി ലഭിച്ചില്ലഎന്നത് ശരിതന്നെ.പക്ഷെ രാജ്യത്തിന്റെ സാദ്ധ്യതകള്‍ അറിഞ്ഞു വേണ്ട വിധം തേടിയപ്പോള്‍ എല്ലാവര്‍ക്കും ജോലി കിട്ടി.ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ സുഹൃത്തുക്കള്‍ ജോലി കണ്ടെത്താന്‍ ഞങ്ങളെ ഏറെ സഹായിച്ചു.രണ്ടാം ബാച്ച് വന്നവര്‍ക്കാവട്ടെ പഠനത്തോടൊപ്പം ജോലി കണ്ടെത്തി കൊടുക്കാന്‍ ആദ്യ ബാച്ചില്‍ പെട്ട ഞങ്ങള്‍ക്ക് സാധിക്കുകയും ചെയ്തു’.ജിമ്മി വെളിപ്പെടുത്തി.

എല്ലാവര്‍ക്കും താത്കാലികമായി പ്ലേസ്‌മെന്റ് ലഭിച്ചു എന്നത് ഇന്ത്യയില്‍ നിന്നുള്ള ആദ്യ എം എസ് സി ബാച്ചിന്റെ ഗ്രാജ്വേഷന്‍ ചടങ്ങുകള്‍ക്ക് ഇരട്ടി മധുരം നല്‍കി. ഇനി ഒരു വര്‍ഷം അയര്‍ലണ്ടില്‍ താമസിച്ചു സ്വതന്ത്രമായി ജോലി ചെയ്യാനുള്ള നിയമപരമായ അനുമതിയുണ്ട്..ഐ ഇ എല്‍ റ്റി എസില്‍ നിശ്ചിത ഗ്രേഡ് ലഭിക്കാത്തവര്‍ക്ക് അത് എഴുതിയെടുക്കാനുള്ള അവസരവും സാഹചര്യവുംലഭിക്കുകയും ചെയ്യും.

സെപ്റ്റംബറില്‍ ആരംഭിക്കുന്ന മൂന്നാം ബാച്ച് എം എസ് സി നഴ്‌സിംഗ് കോഴ്‌സിലെയ്ക്കുള്ള അഡ്മിഷന്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി ലിമറിക്ക് യൂണിവേഴ്‌സിറ്റിയുടെ ഇന്ത്യയിലെ അംഗീകൃത കണ്‍സല്‍ട്ടന്റ് ആയ ഓ ബ്രിയാന്‍ അസോസിയേറ്റ്‌സ് അറിയിച്ചു .

അഡ്മിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് tara@obeduc.com എന്ന ഈ മെയിലില്‍ ബന്ധപ്പെടുക .ഫോണ്‍ :M: +353 87 2857780 (Ireland)

Scroll To Top